Connect with us

Wayanad

നീലഗിരിയില്‍ റോഡ് മാര്‍ച്ച് ആവേശമായി

Published

|

Last Updated

ഗൂഡല്ലൂര്‍: എസ് വൈ എസ് നെല്ലാക്കോട്ട സര്‍ക്കിള്‍ റോഡ് മാര്‍ച്ച് സമാപിച്ചു. കാപ്പിറാട്ടയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് നെല്ലിമട്ടം, വുഡ്ബ്രയര്‍, എട്ടാംമൈല്‍, ഒമ്പതാംമൈല്‍, മേഫീല്‍ഡ്, വിലങ്ങൂര്‍, നെല്ലാക്കോട്ട, പെരുമ്പള്ളി, പാട്ടവയല്‍ ചെക്‌പോസ്റ്റ്, പാട്ടവയല്‍ ടൗണ്‍, ചെറുകുന്ന്, ബിതര്‍ക്കാട്, മുക്കട്ടി, പുത്തൂര്‍വയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പാക്കണയില്‍ സമാപിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് സി കെ എം പാടന്തറ, സിറാജുദ്ധീന്‍ മദനി, അഷ്‌റഫ് ലത്വീഫി, അഷ്‌റഫ് മദനി, മുഹമ്മദലി സഖാഫി, മുസ്തഫ ഉലൂമി തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗൂഡല്ലൂര്‍: എസ് വൈ എസ് ഓവാലി സര്‍ക്കിള്‍ റോഡ് മാര്‍ച്ച് സമാപിച്ചു. ന്യുഹോപ്പില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ഭാരതിനഗര്‍, എന്‍ എച്ച് വയല്‍, പെരിയശോല, എല്ലമല താഴെ, എല്ലമല മേലെ അബ്ലിമല, സീഫോര്‍ത്ത് നാലാം നമ്പര്‍, സീഫോര്‍ത്ത് ടൗണ്‍, സീഫോര്‍ത്ത് രണ്ടാം നമ്പര്‍, ബാര്‍വുഡ് ടൗണ്‍, പള്ളിപ്പടി, ബാരം തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി ബാലവാടിയില്‍ സമാപിച്ചു. ജില്ലാ ജന.സെക്രട്ടറി അഡ്വ. കെ യു ശൗക്കത്ത്, ഖാലിദ് ന്യുഹോപ്പ്, മുസ്തഫ മദനി, കെ കെ കുഞ്ഞിമുഹമ്മദ്, എ മുഹമ്മദ്, കെ എച്ച് മുഹമ്മദ്, ശാജഹാന്‍ മദനി, സൈഫുദ്ധീന്‍ മദനി, എം അബു, എം പി സൈദ്, ഇബ്രാഹീം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗൂഡല്ലൂര്‍: എസ് വൈ എസ് പന്തല്ലൂര്‍ സോണ്‍ റോഡ് മാര്‍ച്ച് സമാപിച്ചു. ചുള്ളിമലയില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് ദേവാല, കൂമൂല, പന്തല്ലൂര്‍, തൊണ്ടളം, ഉപ്പട്ടി, കൊളപ്പള്ളി, അയ്യംകൊല്ലി, പുഞ്ചകൊല്ലി, ചേരമ്പാടി, കയ്യൂന്നി, പനഞ്ചിറ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി എരുമാടില്‍ സമാപിച്ചു. ജില്ലാ ട്രഷറര്‍ സി കെ കെ മദനി, സൈദ് മുഹമ്മദ് മുസ് ലിയാര്‍, നിസാമുദ്ധീന്‍ ബുഖാരി, മജീദ് ഹാജി ഉപ്പട്ടി, ഹാരിസ് സഖാഫി സേലം തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗൂഡല്ലൂര്‍: എസ് വൈ എസ് ദേവര്‍ഷോല സര്‍ക്കിള്‍ റോഡ് മാര്‍ച്ച് സമാപിച്ചു. ആലവയലില്‍ നിന്ന് ആരംഭിച്ച മാര്‍ച്ച് കെണിയംവയല്‍, ത്രീഡിവിഷന്‍, കല്ലിങ്കര, കുറ്റിമൂച്ചി, മട്ടം, ഒറ്റുവയല്‍, പാലംവയല്‍, ദേവന്‍ രണ്ട്, ദേവര്‍ഷോല തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി പാടന്തറയില്‍ സമാപിച്ചു. ജില്ലാ പ്രസിഡന്റ് കെ കെ അബ്ദുറഹ്മാന്‍ ഫൈസി, സീഫോര്‍ത്ത് അബ്ദുറഹ്മാന്‍ ദാരിമി, എസ് ടി അഹ്മദ് മുസ് ലിയാര്‍, ശംസുദ്ധീന്‍ സഅദി, ശറഫുദ്ധീന്‍ സഖാഫി, ടി പി ബാവ മുസ്‌ലിയാര്‍, അസീസ് അന്‍വരി, പി പി അക്ബര്‍ മുസ് ലിയാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
ഗൂഡല്ലൂര്‍: എസ് വൈ എസ് ഗൂഡല്ലൂര്‍ സര്‍ക്കിള്‍ റോഡ് മാര്‍ച്ച് സമാപിച്ചു. മേല്‍ ഗൂഡല്ലൂര്‍ മഖാം സിയാറത്തോടെ ആരംഭിച്ച മാര്‍ച്ച് കാമരാജ് നഗര്‍, ചെവിടിപ്പേട്ട, അത്തിപാളി, തുറപ്പള്ളി, മാക്കമൂല, നമ്പാലക്കോട്ട, മൂന്നാംമൈല്‍, രണ്ടാംമൈല്‍, ഒന്നാംമൈല്‍, ചെമ്പാല, പുളിയംപാറ, കോഴിപ്പാലം, കാസിംവയല്‍ തുടങ്ങിയ സ്ഥലങ്ങളില്‍ പര്യടനം നടത്തി ഗൂഡല്ലൂര്‍ ടൗണില്‍ സമാപിച്ചു. സലാം പന്തല്ലൂര്‍, സി എം അലി ഫൈസി, വഹാബ് ഹസനി, അലവിക്കുട്ടി ബാലവാടി, ശിഹാബുദ്ധീന്‍ മദനി, ജഅ്ഫര്‍ മാസ്റ്റര്‍, മുസ്തഫ മുസ് ലിയാര്‍, അബ്ദുസമദ് മുസ് ലിയാര്‍, ബാവ മാക്കമൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഗൂഡല്ലൂര്‍ ഗവ. ഹൈസ്‌കൂള്‍ പരിസരത്ത് ഉള്‍പ്പെടെയുള്ള വിവിധ സ്ഥലങ്ങളില്‍ മാര്‍ച്ചിന് ഊഷ്മളമായ സ്വീകരണമാണ് ലഭിച്ചത്.