Connect with us

Wayanad

മാവോയിസ്റ്റ് ഭീഷണി: നീലഗിരി വനമേഖലയില്‍ പരിശോധന നടത്തി

Published

|

Last Updated

ഗൂഡല്ലൂര്‍: മാവോയിസ്റ്റ് സാന്നിധ്യം സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ തമിഴ്‌നാട് ദൗത്യസേനയും, പോലീസും പരിശോധന നടത്തി. കേരളത്തില്‍ അടിക്കടി മാവോയിസ്റ്റ് ആക്രമണങ്ങള്‍ നടക്കുന്നതിനാലാണ് ഇടക്കിടെ നീലഗിരി വനമേഖലയില്‍ പരിശോധന നടത്തുന്നത്. പന്തല്ലൂര്‍ താലൂക്കിലെ ലോഡ്ജുകള്‍, റിസോര്‍ട്ടുകള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഗ്ലന്‍ റോക്ക്, ദേവാല, നാടുകാണി, താഴെ നാടുകാണി, ഓവാലി, കണ്ണന്‍വയല്‍, ചപ്പന്‍തോട് തുടങ്ങിയ വനമേഖലകളിലും, ആദിവാസി ഗ്രാമങ്ങളിലുമാണ് പരിശോധന നടത്തിയത്. ഡി ഐ ജി മണിതിവാരി, നീലഗിരി എസ് പി എസ് ശെന്തില്‍കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. കേരളത്തില്‍ നിന്ന് മാവോയിസ്റ്റുകള്‍ തമിഴ്‌നാട്ടിലെ വനത്തിലേക്കാണ് ചേക്കേറുന്നതെന്നാണ് പോലീസ് സംശയിക്കുന്നത്.

Latest