Connect with us

Palakkad

മവോയിസ്റ്റുകളെന്ന് സംശയിച്ച നായാട്ട് സംഘം പിടിയില്‍

Published

|

Last Updated

വടക്കഞ്ചേരി: മവോയിസ്റ്റുകളെന്ന് സംശയിച്ച നായാട്ട് സംഘം പിടിയില്‍. കിഴക്കഞ്ചേരി പൂതനക്കയം രാധാകൃഷ്ണന്‍(35)പൂതനക്കയം വിജോജോണ്‍(20) എന്നിവരെയാണ് വടക്കഞ്ചേരി പോലീസ് പിടികൂടിയത്. മവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പാലക്കുഴി, ആത്തിക്കരകുണ്ട് വനമേഖലഖകളില്‍ പോലീസ് പരിശോധന നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് പ്രതികള്‍ അറസ്റ്റിലായത്. ഇവരില്‍ നിന്ന് എയര്‍ഗണ്‍, 4 ജോഡി ജംഗിള്‍ ബൂട്ട്, 4 വെട്ട് കത്തി, കൈകോടാലി എന്നിവ കണ്ടെടുത്തു.
ഈ ആയുധങ്ങള്‍ ഈരോരിക്കല്‍ ബാബുവിന്റെ തോട്ടത്തില്‍ നിന്ന് മോഷ്ടിച്ചതാണെന്ന് പ്രതികള്‍ സമ്മതിച്ചു. ഇവര്‍സ്ഥിരമായി ഈ മേഖലയില്‍ നായാട്ട് നടത്താറുണ്ടെന്ന് പറയുന്നു. കാട്ടിലെ ഗുഹകളില്‍ രണ്ടും മൂന്നും ദിവസം താമസിച്ചാണ് നായാട്ട് നടത്തിവന്നതിനാല്‍ ഇത് ശ്രദ്ധയില്‍ പ്പെട്ട നാട്ടുകാരാണ് മവോയിസ്റ്റുകളെന്ന സംശയം ഉന്നയിച്ചത്. ലിജോ ജോണിന്റെ പേരില്‍ ഇതിന് മുന്‍പും നായാട്ട് നടത്തിയതിന് വനംവകുപ്പ് കേസെടുത്തിട്ടുണ്ട്‌

Latest