Connect with us

Malappuram

ചരിത്ര സംഗമ ഭൂമിയില്‍ ആവേശമുണര്‍ത്തി ഹൈവേ മാര്‍ച്ച്

Published

|

Last Updated

മലപ്പുറം: ചരിത്ര സംഗമത്തിന് ഒരുങ്ങി നില്‍ക്കുന്ന മണ്ണിലേക്ക് ഹൈവേ മാര്‍ച്ച് കടന്നത്തെത്തിയതോടെ ആവേശം അണപൊട്ടി. ആദര്‍ശ പ്രസ്ഥാനത്തിന്റെ ചലനങ്ങള്‍ക്കൊപ്പം ഉജ്ജ്വലമായി കോറിയിട്ട മലപ്പുറത്ത് ഇന്നലെ നാടൊന്നാകെ മാര്‍ച്ചിനൊപ്പം നീങ്ങുന്ന കാഴ്ചയായിരുന്നു. സ്വീകരണ കേന്ദ്രങ്ങളില്‍ കാത്തിനിന്നിരുന്ന ആയിരങ്ങളും വഴിയരികില്‍ കാത്ത് നിന്ന് അഭിവാദ്യമര്‍പ്പിച്ച നൂറ്കണക്കിന് ആളുകളും സമ്മേളനത്തിന് വിജയത്തിന് തിടുക്കംകൂട്ടുന്ന ഒരു ജനതയെയാണ് സാക്ഷപ്പെടുത്തുന്നത്.
പ്രസ്ഥാന നായകര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഹൈവേ മാര്‍ച്ചിന് ഇന്നലെ രാവിലെ ജില്ലാതിര്‍ത്തിയായ പുലാമന്തോളില്‍ നിന്നും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി തുടങ്ങിയ നേതാക്കളും ജില്ലാ ഭാരവാഹികളും ജില്ലയിലേക്ക് സ്വീകരിച്ചാനയിച്ചു. സംസ്ഥാന കമ്മിറ്റി നിര്‍ണയിച്ച സ്വീകരണത്തില്‍ കക്കാട് ഉണ്ടായിരുന്നില്ലെങ്കിലും നേതാക്കള്‍ക്കും ജാഥാഅംഗങ്ങള്‍ക്കുമുള്ള ഉച്ചഭക്ഷണം തയ്യാര്‍ ചെയ്തിരുന്നത് ഇവിടെയായിരുന്നു. ഉച്ചക്ക് രണ്ട് മണിയോടെ ജാഥ എത്തുമെന്നറിഞ്ഞ് തിരൂരങ്ങാടി, വേങ്ങര, തേഞ്ഞിപ്പലം സോണുകളില്‍ നിന്നുള്ള സ്വഫ്‌വ അംഗങ്ങളും നൂറുകണക്കായ പ്രവര്‍ത്തകരും ജാഥക്ക് വരവേല്‍പ്പ് നല്‍കാന്‍ നേരത്തെതന്നെ കക്കാട് ദേശീയപാതയോരത്ത് എത്തിയിരുന്നു.
മൂന്ന് മണിയോടെ എത്തിയ ഹൈവേമാര്‍ച്ചിന് സ്വഫ്‌വ അംഗങ്ങളുടെ നേതൃത്വത്തില്‍ ആവേശോജ്ജ്വലമായ സ്വീകരണമാണ് നല്‍കിയത്. ഉച്ചഭക്ഷണത്തിനും നിസ്‌കാരത്തിനും ശേഷം നൂറുകണക്കായ ഇരുചക്രവാഹനങ്ങളുടേയും മറ്റുവാഹനങ്ങളുടേയും അകമ്പടിയോടെ ജാഥ കൊണ്ടോട്ടിയിലേക്ക് നീങ്ങി. കക്കാട് സുന്നി മദ്‌റസയില്‍ നടന്ന പ്രത്യേക ചടങ്ങില്‍ മഹല്ലിലെ കാരണവന്‍മാരെ ആദരിച്ചു. ജാഥ ഉപനായകന്‍ കൂറ്റമ്പാറ അബ്ദുറഹ്മാന്‍ദാരിമി ഷാളണിയിച്ചു. ഇ മുഹമ്മദലി സഖാഫി അധ്യക്ഷതവഹിച്ചു. സ്വീകരണത്തിന് വേങ്ങര, തിരൂരങ്ങാടി സോണ്‍ ഭാരവാഹികളായ അബ്ദുഹാജി വേങ്ങര, വി ടി ഹമീദ് ഹാജി, പി മുഹമ്മദ്ബാവ മുസ്‌ലിയാര്‍, ഹമീദ് തിരൂരങ്ങാടി, സലാം ഹാജി പുകയൂര്‍, മുസ്തഫ സഖാഫി വേങ്ങര തുടങ്ങിയവരും പി അബ്ദുല്‍ഖാദിര്‍ ഹാജി ബശീര്‍ഹാജി ഏ ആര്‍ കക്കാട്, ശംസുദ്ദീന്‍ കക്കാട്, ആറ്റക്കോയതങ്ങള്‍,അബ്ദുര്‍റഹ്മാന്‍ഹാജി, തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കൊണ്ടോട്ടിയില്‍ നിന്ന് നൂറ് കണക്കിന് വാഹന അകമ്പടികളോടെയാണ് സ്വീകരണ കേന്ദ്രമായ പെരിന്തല്‍മണ്ണയിലെത്തിയത്. സംസ്ഥാന സെക്രട്ടറി മുഹമ്മദ് പറവൂര്‍ പ്രമേയ പ്രഭാഷണം നടത്തി. അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിച്ചു.
തുടര്‍ന്ന് മലപ്പുറത്തിന്റെ രാജപാതകളിലൂടെ കോട്ടക്കല്‍ വഴി ഉച്ചയോടെയാണ് സ്വീകരണ കേന്ദ്രമായ പുത്തനത്താണിയില്‍ മാര്‍ച്ച് എത്തിയത്. ഇവിടെ ഡി സി സി ജനറല്‍ സെക്രട്ടറി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു. സയ്യിദ് ഇബ്‌റാഹീമുല്‍ ഖലീലുല്‍ ബുഖാരി മുഖ്യപ്രഭാഷണം നടത്തി.
സമാപനകേന്ദ്രമായ നിലമ്പൂര്‍ ചന്തക്കുന്നില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ സ്വീകരണ സംഗമത്തിന്റെ മുന്നോടിയായി സ്വഫ്‌വ അംഗങ്ങളുടെ മാര്‍ച്ച് ശ്രദ്ധേയമായി. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി സമ്മേളനം ഉദ്ഘാടനം ചെയ്തു. സമസ്ത താലൂക്ക് പ്രസിഡന്റ് വി എസ് ഫൈസി അധ്യക്ഷത വഹിച്ചു. കെ പി മിഖ്ദാദ് ബാഖവി പ്രാര്‍ഥന നടത്തി. റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തി. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി, കെ പി സി സി സെക്രട്ടറി വി എ കരീം, സി പി എം ജില്ലാ സെക്രട്ടറി വി പി വാസുദേവന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, ബി ജെ പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വാസുദേവന്‍ മാസ്റ്റര്‍, സി പി എം ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍ പ്രസംഗിച്ചു. ഐ സി എഫ് ജില്ലാ കമ്മിറ്റിയുടെ ഭവന, പെന്‍ഷന്‍ സഹായ സ്‌കോളര്‍ഷിപ്പ് വിതരണവും എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴിലുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണം ചെയ്തു.

Latest