Connect with us

Ongoing News

ദേശീയ ഗെയിംസില്‍ കേരളം രണ്ടാമത്

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസില്‍ കേരളം ഹരിയാനയെ പിന്തള്ളി രണ്ടാമതെത്തി. ഇന്ന് മൂന്ന് സ്വര്‍ണം നേടിയതോടെയാണ് കേരളത്തിന്റെ മുന്നേറ്റം. ഇതോടെ കേരളത്തിന്റെ സ്വര്‍ണ നേട്ടം 30 ആയി.

സൈക്ലിങ്ങില്‍ മഹിതാ മോഹന്‍ സ്വര്‍ണം നേടിയതിന് പുറമേ സൈക്ലിങ് ടീം പര്‍സ്യൂട്ടിലും വനിതാ വിഭാഗം കയാക്കിങ്ങിലും കേരളം സ്വര്‍ണം നേടി. മഹിതാ മോഹന്‍, രജനി, പാര്‍വതി, ലിഡിയ മോള്‍ എന്നിവരുള്‍പ്പെട്ട ടീമാണ് സൈക്ലിങ്ങില്‍ സ്വര്‍ണം നേടിയത്.
രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് 30 സ്വര്‍ണവും 32 വെള്ളിയും 38 വെങ്കലവുമാണ് ഉള്ളത്. സര്‍വീസസ് ആണ് ഒന്നാമത്. ഹരിയാന മൂന്നാമതും മഹാരാഷ്ട്ര നാലാമതുമാണ്.

---- facebook comment plugin here -----

Latest