Connect with us

National

മോദിയുടെ പേരില്‍ ക്ഷേത്രം; വാര്‍ത്ത ഞെട്ടിച്ചെന്ന് മോദി

Published

|

Last Updated

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേരില്‍ ഗുജറാത്തില്‍ ക്ഷേത്രം നിര്‍മ്മിച്ചു. രാജ്‌കോട്ടിലെ കോതാരിയയില്‍ നിര്‍മ്മിച്ച ക്ഷേത്രം ഞായറാഴ്ച തുറക്കും. എന്നാല്‍ ഇതിനെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ രംഗത്തെത്തി. ഓം യുവഗ്രൂപ്പ് എന്ന സംഘടനയാണ് ക്ഷേത്രം നിര്‍മ്മിച്ചത്.

അഹമ്മദാബാദില്‍ നിന്ന് 130 മൈല്‍ അകലെയുള്ള ഗ്രാമമാണ് കോതാരിയ. 7 ലക്ഷം രൂപ ചിലവിട്ടാണ് ക്ഷേത്രം നിര്‍മ്മിച്ചത്. രണ്ട് ലക്ഷത്തോളം രൂപ ചിലവിട്ട് നിര്‍മ്മിച്ച മോദി വിഗ്രഹവും ക്ഷേത്രത്തിലുണ്ട്. മോദി തങ്ങള്‍ക്ക് ദൈവത്തെ പോലെയാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തോളമായി തങ്ങള്‍ അദ്ദേഹത്തെ ആരാധിക്കുകയാണെന്നും ക്ഷേത്രം നിര്‍മ്മിക്കുന്നതിന് നേതൃത്വം നല്‍കിയ രമേഷ് ഉന്‍ധാദ് പറഞ്ഞു. ഗുജറാത്തിലെ മറ്റു ഗ്രാമങ്ങളിലും ക്ഷേത്രം നിര്‍മ്മിക്കണമെന്നും അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദി യുവാക്കള്‍ക്ക് ദൈവത്തെ പോലെയാണെന്നും അതുകൊണ്ടാണ് തങ്ങള്‍ ക്ഷേത്രം നിര്‍മ്മിച്ചതെന്നും ട്രസ്റ്റ് അംഗമായ ജയേഷ് പട്ടേല്‍ പറഞ്ഞു.
അതേസയം വാര്‍ത്ത ഞെട്ടിക്കുന്നതാണെന്ന് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇത് ഇന്ത്യയുടെ മഹത്തായ പാരമ്പര്യത്തിനെതിരാണ്. ഇത്തരം ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കാനല്ല നമ്മുടെ സംസ്‌കാരം പഠിപ്പിച്ചത്. വ്യക്തിപരമായി എനിക്ക് ഇതില്‍ ദു:ഖമുണ്ട്. ക്ഷേത്രം നിര്‍മ്മിക്കുന്നവരെ ഇതില്‍നിന്ന് പിന്തിരിപ്പിക്കും. സമയവും പണവും ഉമ്‌ടെങ്കില്‍ ക്ലീന്‍ ഇന്ത്യ എന്ന സ്വപ്‌നം സാക്ഷാത്കരിക്കുന്നതിനായി വിനിയോഗിക്കണമെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.

---- facebook comment plugin here -----

Latest