Connect with us

Ongoing News

ദേശീയപാത വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കും: മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ദേശീയപാത വികസനത്തിനായി ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ വേഗത്തിലാക്കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന് തീരുമാനമായി. എന്‍ എച്ച് 17ന്റെ തലപ്പാടി മുതല്‍ ഇടപ്പള്ളിവരെയും എന്‍ എച്ച് 47ന്റെ ചേര്‍ത്തല മുതല്‍ കഴക്കൂട്ടം വരെയുമാണ് 45 മീറ്റര്‍ വീതിയില്‍ ഹൈവേ നിര്‍മ്മാണത്തിന് ഭൂമി ഏറ്റെടുക്കാനുള്ളത്.
ഭൂമി ഏറ്റെടുക്കല്‍ യൂണിറ്റുകളെയും കോമ്പറ്റിറ്റീവ് അതോറിറ്റി ഓഫ് ലാന്‍ഡ് അക്വിസിഷന്‍ (കാല)യുടെയും പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സജീവമാക്കാനും തീരുമാനമായി. നിര്‍ദിഷ്ട ഹൈവേ കടന്നുപോകുന്നയിടങ്ങളിലെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളില്‍ മാത്രം ചില മാറ്റങ്ങള്‍ വരുത്തണമെന്ന് യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.
ഇക്കാര്യം പരിഗണിക്കുന്നതിനും യോഗം തീരുമാനിച്ചു. പൊതുമരാമത്ത് വകുപ്പ് മന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്, പാര്‍ലമെന്റ് അംഗങ്ങളായ കെ സി വേണുഗോപാല്‍, എന്‍ കെ പ്രേമചന്ദ്രന്‍, പി ഡബ്യൂ ഡി സെക്രട്ടറി എ പി എം മുഹമ്മദ് ഹനീഷ്, ഹൈവേ കടന്നു പോകുന്ന ജില്ലകളിലെ റവന്യൂ ഉന്നത ഉദ്യോഗസ്ഥര്‍ യോഗത്തില്‍ പങ്കെടുത്തു.