Connect with us

Ongoing News

ഇ സാക്ഷരതാ പദ്ധതി: ആദ്യഘട്ടം നൂറ് പഞ്ചായത്തുകളില്‍

Published

|

Last Updated

തിരുവനന്തപുരം: വിദ്യാഭ്യാസ- പഞ്ചായത്ത്- ഐ ടി വകുപ്പുകള്‍, കേന്ദ്ര ഐ ടി മന്ത്രാലയം, പി എന്‍ പണിക്കര്‍ വിജ്ഞാന്‍ വികാസ് കേന്ദ്ര എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ കേരളത്തിലെ ഓരോ ജില്ലകളിലെയും ഏഴു പഞ്ചായത്തുകളില്‍ ഒന്നാംഘട്ട ഇ സാക്ഷരത പദ്ധതി നടപ്പാക്കുന്നു. പദ്ധതിയുടെ ഭാഗമായി പരിശീലനം പൂര്‍ത്തിയാക്കിയ നവ ഇ സാക്ഷരരുടെ ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നതിനായി വികസിപ്പിച്ചെടുത്ത സോഫ്റ്റ്‌വെയര്‍ വിദ്യാഭ്യാസമന്ത്രി പി കെ അബ്്ദുര്‍റബ്ബ് പ്രകാശനം ചെയ്തു.
ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഓറഞ്ച്, ഓറഞ്ച് വൈറ്റിലെ യുവ എന്‍ജിനീയര്‍മാരാണ് സോഫ്റ്റ്‌വെയര്‍ വികസിപ്പിച്ചിത്. സംസ്ഥാനത്തെ നൂറ് പഞ്ചായത്തുകളിലെ ഒമ്പതുലക്ഷം സാമാന്യജനങ്ങളെ അറിവിലൂടെ സമ്പന്നരാക്കി ശാസ്ത്രത്തിലൂന്നി ശാക്തീകരിക്കുകയെന്നതാണ് ഇ സാക്ഷരത പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് വിദ്യാഭ്യാസമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതി ജൂണ്‍ 30നകം പൂര്‍ത്തിയാക്കും. രണ്ടാംഘട്ടം 488 പഞ്ചായത്തുകളിലായിരിക്കും നടപ്പാക്കുക.
സംസഥാന ജനസംഖ്യയുടെ 45 ശതമാനത്തോളം നിരക്ഷരരാണ്. 20നും 70നുമിടയിലുള്ള ഏകദേശം 1.4 കോടി ജനങ്ങളെയാണ് സാക്ഷരതയിലേക്ക് കൊണ്ടുവരേണ്ടത്.
ഇ ഡിസ്ട്രിക്ട് സംവിധാനത്തിന്റെ ഗുണഫലങ്ങള്‍ ഉള്‍ക്കൊള്ളാന്‍ എല്ലാവരും ഇ സാക്ഷരരാവണം. പ്രായത്തിന്റെയും വിദ്യാഭ്യാസത്തിന്റെയും പരിമിതികളില്ലാതെ എല്ലാ മലയാളികളും ഇ സാക്ഷരത കൈവരിച്ച് ഇന്റര്‍നെറ്റിലൂടെയുള്ള ആശയവിനിമയത്തിന് സജ്ജരാവണമെന്നും വിദ്യാഭ്യാസമന്ത്രി ആവശ്യപ്പെട്ടു.
മുന്‍മന്ത്രി എം വിജയകുമാര്‍, പി എന്‍ പണിക്കര്‍, വിജ്ഞാന്‍ വികാസ് കേന്ദ്ര വൈസ് ചെയര്‍മാന്‍ എന്‍ ബാലഗോപാല്‍ പങ്കെടുത്തു.