Connect with us

Kozhikode

ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി സമാപനം ഏപ്രിലില്‍

Published

|

Last Updated

കോഴിക്കോട്: സുന്നീ ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ സില്‍വര്‍ ജൂബിലി സമാപനസമ്മേളനം ഏപ്രില്‍ നാലിന് കോഴിക്കോട് നടക്കും. മുഅല്ലിം നാഷണല്‍ കോണ്‍ഫറന്‍സില്‍ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരുള്‍പ്പെടെ പതിനയ്യായിരം പ്രതിനിധികളെ പങ്കെടുപ്പിക്കാന്‍ സ്വാഗതസംഘം തീരുമാനിച്ചു.സുന്നീ വിദ്യാഭ്യസ ബോര്‍ഡിന്റെ മദ്‌റസകള്‍ പ്രവര്‍ത്തിക്കുന്ന യു.എ.ഇ, ഖത്തര്‍, കുവൈത്ത്, ബഹ്‌റൈന്‍, ഒമാന്‍, മലേഷ്യ, സഊദി അറേബ്യ തുടങ്ങിയ രാഷ്ട്രങ്ങളില്‍ നിന്നുള്ള പ്രതിനിധികളും സംബന്ധിക്കും.
ചെയര്‍മാന്‍ സയ്യിദലി ബാഫഖി തങ്ങള്‍ അധ്യക്ഷതവഹിച്ചു. ജന:കണ്‍വീനര്‍ പ്രഫ.എ കെ അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. അബൂഹനീഫല്‍ ഫൈസി, വി.പി.എം വില്ല്യാപള്ളി, ഡോ.അബ്ദുല്‍ അസീസ് ഫൈസി, കെ.പി.എച്ച് തങ്ങള്‍, റഹ്മതുല്ല സഖാഫി, കുഞ്ഞുകുളം സുലൈമാന്‍ സഖാഫി, വി.എം കോയ മാസ്റ്റര്‍, ബി.പി സിദ്ദീഖ് ഹാജി, കെ.ഉമര്‍ മദനി, ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, സി.എം യൂസുഫ് സഖാഫി, നാസിര്‍ ചെറുവാടി, ഒ.എം തരുവണ, നാസിര്‍ സഖാഫി തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.

 

Latest