Connect with us

Ongoing News

പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി ക്യാമ്പയിന്‍ വിജയകരമെന്ന് മാവോയിസ്റ്റുകള്‍

Published

|

Last Updated

പാലക്കാട്: പശ്ചിമഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി ക്യാമ്പയിന്‍ വിജയകരമെന്ന് സി പി ഐ മാവോയിസ്റ്റ് വിലയിരുത്തല്‍. മുന്‍ നിശ്ചയിച്ച പ്രകാരം സായുധ ഇടപെടലിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കാന്‍ ക്യാമ്പയിനിലൂടെ സാധിച്ചതായി മാവോയിസ്റ്റുകള്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു. നവംബര്‍ ഏഴ് മുതല്‍ ജനുവരി 29 വരെയായിരുന്നു ക്യാമ്പയിന്‍.
നിറ്റ ജലാറ്റിന്‍ കമ്പനിയുടെ ജലചൂഷണത്തിന് എതിരായ സമരത്തില്‍ പങ്കെടുത്താണ് പശ്ചിമ ഘട്ട പ്രത്യേക സോണല്‍ കമ്മിറ്റി കബനീദളം സംസ്ഥാനത്ത് സജീവ ഇടപെടല്‍ ആരംഭിച്ചത്.
നഗര പ്രദേശങ്ങളില്‍ ജനദ്രോഹ കോര്‍പറേറ്റുകള്‍, ബഹുരാഷ്ട്ര കുത്തകകള്‍ എന്നിവര്‍ക്കെതിരെയും ഗ്രാമ തലത്തില്‍ വനം വകുപ്പ്, ടൂറിസം, റിയല്‍ എസ്‌റ്റേറ്റ് മാഫിയ, കൊള്ളപ്പലിശക്കാര്‍ എന്നിവര്‍ക്കെതിരെയുമാണ് മൂന്ന് മാസത്തെ സമരങ്ങള്‍ ആസൂത്രണം ചെയ്തതെന്ന് പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. തിരുനെല്ലി അഗ്രഹാര റിസോര്‍ട്ട് ആക്രമണം, ഓപ്പറേഷന്‍ കുബേരയുടെ പേരില്‍ കുഞ്ഞോമിലെ കൊള്ളപ്പലിശക്കാരും സര്‍ക്കാരും നടത്തുന്ന ഒത്തുകളി ജനസമക്ഷം തുറന്ന് കാട്ടല്‍ തുടങ്ങിയവ ക്യാമ്പയിന്റെ ഭാഗമായി നടത്തി. ക്യാമ്പയിനെ വിജയകരമാക്കാന്‍ പ്രവര്‍ത്തിച്ച എല്ലാ സഖാക്കള്‍ക്കും വിപ്ലാവാഭിവാദ്യങ്ങളര്‍പ്പിച്ചാണ് കുറിപ്പ് അവസാനിപ്പിച്ചിരിക്കുന്നത്.

 

---- facebook comment plugin here -----

Latest