Connect with us

Kollam

വില ഉറപ്പിക്കുന്നതിനിടെ വൈഡൂര്യം തട്ടിക്കൊണ്ടുപോയ ആറ് യുവാക്കള്‍ പിടിയില്‍

Published

|

Last Updated

കൊല്ലം: വില ഉറപ്പിക്കുന്നതിനിടയില്‍ വൈഡൂര്യം തട്ടിക്കൊണ്ട് പോയ കേസില്‍ ആറ് യുവാക്കള്‍ അറസ്റ്റില്‍. കൊല്ലം വെസ്റ്റ് മതേതര-117ല്‍ വിഷ്ണു (27), വെസ്റ്റ് എം ആര്‍ നഗര്‍ 186ല്‍ ലാലു എന്ന ഷഹന്‍ഷാ (23), വെസ്റ്റ് വാഴപ്പള്ളി പടിഞ്ഞാറ്റതില്‍ ഷാനു (26), ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ ജാസ്മി മന്‍സില്‍ അസീം (23), ശക്തികുളങ്ങര വാഴപ്പള്ളി തെക്കതില്‍ ഷംനാദ്(22), ശക്തികുളങ്ങര കന്നിമേല്‍ ചേരിയില്‍ പാവിഴകിത്ത് തെക്കേ തറയില്‍ ജാക്കി എന്ന് വിളിക്കുന്ന അനീഷ് (28) എന്നിവരെയാണ് ഷാഡോ പോലീസിന്റെ സഹായത്തോടെ ഇരവിപുരം പോലീസ് അറസ്റ്റ് ചെയ്തത്.
കേസിലെ പ്രധാന പ്രതിയായ കൊല്ലം നീണ്ടകര നീലേശ്വരം തോപ്പില്‍ സ്റ്റീഫന്‍ ലാന്റില്‍ സാവിയോ (23)യെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ സെപ്തംബര്‍ അഞ്ചിന് ഇരവിപുരം തെക്കേവിള സുന്ദര വടക്കത്ത് ദേശീയ നഗര്‍ 62ല്‍ സിന്ധുവിന്റെ മകന്‍ ചന്തുവാണ് വില ഉറപ്പിക്കുന്നതിനിടയില്‍ വൈഡൂര്യം തട്ടിക്കൊണ്ട് പോയതായി കാണിച്ച് ഇരവിപുരം പോലീസില്‍ പരാതി നല്‍കിയത്.
ഡയമണ്ട് എക്‌സ്‌പേര്‍ട്ട് എന്ന വ്യാജേന എക്‌സിക്യുട്ടീവ് വേഷത്തിലെത്തിയ പ്രതികള്‍ എട്ട് കോടി രൂപ വില പറഞ്ഞ ശേഷം വില്‍പ്പന ഉറപ്പിക്കുന്നതിനിടെ കടന്നുകളയുകയായിരുന്നുവെന്നാണ് പരാതി.
സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതികളെക്കുറിച്ച് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് അറസ്റ്റ്. വിദഗ്ധരുടെ വിലയിരുത്തലിന് ശേഷം മാത്രമേ വൈഡൂര്യത്തിന്റെ മൂല്യത്തെക്കുറിച്ച് പറയാന്‍ കഴിയൂവെന്ന് പോലീസ് അറിയിച്ചു. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.