തൊടുപുഴ: വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച ശേഷം ഉപേക്ഷിച്ചുവെന്ന യുവതിയുടെ പരാതിയെ തുടര്‍ന്ന് യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
മാങ്കുളം വിരിപാറ കോളപ്രയില്‍ സിജു(26)വിനെയാണ് മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തത്.
ആറു വര്‍ഷമായി താന്‍ യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും വിവാഹാലോചനകള്‍ പലതും ഇയാള്‍ ഇടപെട്ട് മുടക്കുകയായിരുന്നുവെന്നും പറയുന്നു.
കഴിഞ്ഞ ദിവസം യുവാവിന്റെ വീട്ടില്‍ പരാതി പറയാനെത്തിയ പെണ്‍കുട്ടിയെ മാതാപിതാക്കള്‍ ഉള്‍പ്പെടെ ആക്ഷേപിച്ചത്രേ. ഇതിനെ തുടര്‍ന്നാണ് യുവതി പരാതിപ്പെടാന്‍ തയ്യാറായത്.
പോലീസില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഒളിവില്‍പോയ യുവാവിനെ മൂന്നാര്‍ പോലീസ് തൊടുപുഴക്ക് സമീപം വഴിത്തലയില്‍ നിന്നുമാണ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. ദേവികുളം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.