Connect with us

Kannur

മത്സ്യം പതിവായികഴിക്കുന്നത് ക്യാന്‍സറിനെ തടയും

Published

|

Last Updated

kerala fish>>അമിത മാംസഭക്ഷണം അല്‍ഷിമേഴ്‌സിന് കാരണമാകുമെന്ന് പഠനം

കണ്ണൂര്‍: ആഹാരത്തില്‍ അമിതമായി മാംസഭക്ഷണം ഉള്‍പ്പെടുത്തുന്നത് അല്‍ഷിമേഴ്‌സിന് കാരണമായേക്കുമെന്നും മത്സ്യം കഴിക്കുന്നത് മൂത്രാശയ ക്യാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ തടയുമെന്നും പുതിയ പഠനം. ചില പാരമ്പര്യ ഘടകങ്ങള്‍ അല്‍ഷിമേഴ്‌സിന് കാരണമാകാറുണ്ടെങ്കിലും മാംസഭക്ഷണവും അല്‍ഷിമേഴ്‌സും തമ്മില്‍ ബന്ധമുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്്. ഇറച്ചി അമിതമായി കഴിക്കുന്നത് അല്‍ഷിമേഴ്‌സ് വരുത്തുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയിലെ പ്രൊഫ. ജോര്‍ജ് ബാര്‍ട്‌സോക്കിയുടെ നേതൃത്വത്തില്‍ അമേരിക്കന്‍ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് വ്യക്തമായത്. ഇറച്ചിയില്‍ ഇരുമ്പിന്റെ അംശം വളരെ കൂടുതലാണ്. തലച്ചോറിലെ ഹൈപ്പോ ക്യാമ്പസ് എന്ന ഭാഗത്ത് ഈ ഇരുമ്പ് അടിഞ്ഞുകൂടി സിഗ്‌നലുകളെ തടയുന്നതാണ് അള്‍ഷിമേഴ്‌സിന് വഴിയൊരുക്കുന്നതെന്നാണ് പഠനം .

ഇരുമ്പ് അടിഞ്ഞുകൂടുന്നത് കാരണം ആ ഭാഗത്തെ കോശങ്ങള്‍ നശിക്കുന്നു. ടോ, ബീറ്റോ അമിലോയിഡ് എന്നീ പ്രോട്ടീനുകളാണ് സാധാരണയായി അല്‍ഷിമേഴ്‌സിന് കാരണം. ഈ പ്രോട്ടീനുകള്‍ക്കു പുറമെ ഇറച്ചി കൂടുതല്‍ കഴിക്കുന്നതു വഴി ഇരുമ്പും കൂടുതലായി അടിഞ്ഞുകൂടുന്നതായാണ് പഠനത്തില്‍ പറയുന്നത്. എന്നാല്‍ മത്സ്യം, സലാഡ്, വിവിധതരം പരിപ്പുകള്‍ എന്നിവ കഴിക്കുന്നവര്‍ക്ക് അല്‍ഷിമേഴ്‌സും മറ്റ് മറവി സംബന്ധമായ അസുഖങ്ങളും പിടിപെടാനുള്ള സാധ്യത കുറവാണെന്നും പറയുന്നു.
അല്‍ഷിമേഴ്‌സ് പോലെയുള്ള മറവിരോഗങ്ങള്‍ക്ക് പ്രധാനകാരണം രക്തത്തിലെ ബീറ്റ അമിലോയ്ഡിന്റെ അളവ് കൂടുന്നതാണെന്ന് നേരത്തെ കണ്ടെത്തിയിട്ടുണ്ട്. അതേസമയം, മീനെണ്ണയുടെ സാന്നിധ്യം ഏറെയുള്ള മത്സ്യവിഭവങ്ങള്‍ പതിവായി കഴിക്കുന്നത് മൂത്രാശയ ക്യാന്‍സര്‍ അടക്കമുള്ളവയെ വലിയ തോതില്‍ പ്രതിരോധിക്കുമെന്നും പഠനം അഭിപ്രായപ്പെടുന്നു. 70 വയസ്സ് കഴിഞ്ഞ മൂത്രാശയ ക്യാന്‍സര്‍ ബാധിതരായ 525 പുരുഷന്മാരെയാണ് പഠനത്തിന് വിധേയരാക്കിയത്. ഒമേഗ 3 മീനെണ്ണ ധാരാളമായി കഴിക്കുന്ന മൂത്രാശയ ക്യാന്‍സര്‍ രോഗികളില്‍ 34-40 ശതമാനം പേര്‍ക്കും രോഗം മൂലം മരിക്കാനുള്ള സാധ്യത കുറഞ്ഞതായി പഠനത്തില്‍ വ്യക്തമായി. തുടര്‍ന്ന് ഓരോരുത്തരുടെയും ഭക്ഷണരീതിയും കൊഴുപ്പിന്റെ അളവും പ്രത്യേകം രേഖപ്പെടുത്തി.

Latest