Connect with us

National

130 എം എല്‍ എമാരെ രാഷ്ട്രപതിക്ക് മുമ്പാകെ ഹാജരാക്കി നിതീഷ് കുമാര്‍

Published

|

Last Updated

ന്യൂഡല്‍ഹി: തന്നെ പിന്തുണയ്ക്കുന്ന 130 എം എല്‍ എമാരുമൊത്ത് ജെഡി-യു നേതാവ് നിതീഷ് കുമാര്‍ രാഷ്ട്രപതിഭവനിലെത്തി രാഷ്ട്രപതിയെ കണ്ടു. തനിക്ക് നിയമസഭയില്‍ വ്യക്തമായ ഭൂരിപക്ഷമുണ്ടെന്നു രാഷ്ട്രപതിയെ ബോധ്യപ്പെടുത്തിയതായി സന്ദര്‍ശനത്തിനു ശേഷം നിതീഷ്‌കുമാര്‍ പറഞ്ഞു.
ബീഹാറിലെ പ്രശ്‌നത്തില്‍ രാഷ്ട്രപതി ഇടപെടാമെന്ന് ഉറപ്പു നല്‍കിയതായും അദ്ദേഹം പറഞ്ഞു. ഇതിനിടെ, ജിതന്‍ റാം മഞ്ചിയോട് 24 മണിക്കൂറിനകം ഭൂരിപക്ഷം തെളിയിക്കണമെന്ന് ആവശ്യപ്പെടണമെന്നു ലാലുപ്രസാദ് യാദവ് രാഷ്ട്രപതിയോടാവശ്യപ്പെട്ടു. ജെഡി-യു എം എല്‍ എമാര്‍ക്കു പുറമേ ആര്‍ ജെ ഡി, കോണ്‍ഗ്രസ്, സി പി ഐ എം എല്‍ എമാരും ഒരു സ്വതന്ത്രനുമാണു 130 അംഗ സംഘത്തിലുള്ളത്. 130 അംഗങ്ങള്‍ പിന്തുണയ്ക്കുന്ന കാര്യം ഞായറാഴ്ച തന്നെ ഗവര്‍ണര്‍ കേസരിനാഥ് ത്രിപാഠിയെ അറിയിച്ചിരുന്നുവെന്നും തീരുമാനമെടുക്കാന്‍ ഇത്രയും വൈകേണ്ട ആവശ്യമില്ലെന്നും ജനതാദള്‍-യു പാര്‍ലമെന്ററി പാര്‍ട്ടി നേതാവുകൂടിയായ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.