Connect with us

International

തൊഴിലില്ലായ്മ ആഗോളതലത്തില്‍ ആത്മഹത്യ വര്‍ധിക്കുന്നതിന് കാരണമാകുന്നു: പഠനം

Published

|

Last Updated

ലണ്ടന്‍”: ആഗോള തലത്തില്‍ വര്‍ധിച്ചു വരുന്ന ആത്മഹത്യക്ക് തൊഴിലില്ലായ്മ കാരണമാകാമെന്ന് പഠനം. 2000 മുതല്‍ 2011 വരെയുള്ള കാലയളവിനെ ആസ്പദമാക്കി 63 രാഷ്ട്രങ്ങളില്‍ നടത്തിയ പഠനത്തിലാണ് തൊഴിലില്ലായ്മ ആത്മഹത്യക്കു കാരണമാകുന്നെന്ന് കണ്ടെത്തിയത്. ലോകത്ത് ഓരോ വര്‍ഷവും തൊഴിലില്ലായ്മ കാരണം 45,000 ത്തോളം പേര്‍ ആത്മഹത്യ നടത്തുമ്പോള്‍ സാമ്പത്തിക പ്രതിസന്ധി നടമാടിയിരുന്ന വര്‍ഷം കണക്ക് 50000 കടന്നിരുന്നു. 2000-2011 കാലയളവില്‍ ഓരോ വര്‍ഷവും 23,3000 ത്തോളം പേര്‍ ആത്മഹത്യ ചെയ്യുമ്പോള്‍ അതിന്റെ അഞ്ചിലൊന്നും തൊഴിലില്ലായ്മ മൂലമാണെന്ന് പഠനങ്ങള്‍ വിശദീകരിക്കുന്നു.
സാമ്പത്തിക പ്രതിസന്ധി കൂടി ഉള്‍പ്പെടുന്ന 2000-2011 കാലത്തെ തൊഴിലില്ലായ്മയുടെ പ്രതികരണങ്ങള്‍ മനസ്സിലാക്കാന്‍ സ്വിറ്റ്‌സര്‍ ലാന്റിലെ സൂറിച്ച് യൂനിവേഴ്‌സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്. 2007 ല്‍ തൊഴിലില്ലായ്മ മൂലം 41,148 പേരും 2009 ല്‍ 46,131 പേരും ആത്മഹത്യ ചെയ്തപ്പോള്‍ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ 2008 ല്‍ ഇത് 51,114 ആയി വര്‍ധിച്ചിരുന്നു. മുന്‍ പഠനവുമായി താരതമ്യം ചെയ്യുമ്പോള്‍ പ്രായഭേദമന്യേ സ്ത്രീകളും പുരുഷന്മാരും തൊഴിലില്ലായ്മയുടെ ഇരകളാണെന്നും പഠനം കണ്ടെത്തുന്നു.

 

---- facebook comment plugin here -----

Latest