Connect with us

Ongoing News

ഹായ് സ്‌പോര്‍ട്ടി കളക്ഷനുമായി മലബാര്‍ ഗോള്‍ഡ്

Published

|

Last Updated

തിരുവനന്തപുരം: മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ഹായ് സ്‌പോര്‍ട്ടി കലക്ഷന്‍ പുറത്തിറക്കി. തിരുവനന്തപുരം താജ് വിവാന്തയില്‍ നടന്ന ചടങ്ങില്‍ ഒളിമ്പ്യന്‍ അഞ്ജു ബോബി ജോര്‍ജ് പുതിയ ആഭരണ ശൃംഖല പുറത്തിറക്കി. കേരളത്തില്‍ നടക്കുന്ന ദേശീയ ഗെയിംസിന്റെ ഭാഗമായാണ് ഹായ് സ്‌പോര്‍ട്ടി കലക്ഷന്‍ പുറത്തിറക്കുന്നതെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. യുവത്വത്തിന്റെ സ്വാധീനങ്ങള്‍ മനസ്സിലാക്കാനും കായികലോകത്തിനും കായിക പ്രേമികള്‍ക്കും ഒരു സമര്‍പ്പണം എന്ന നിലയിലുമാണ് കായിക ഇനങ്ങളുടെയും കായിക ഉപകരണങ്ങളുടെയും മാതൃകയില്‍ വ്യത്യസ്തമായ ആഭരണങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. കേരളമാകെ ദേശീയ ഗെയിംസിന്റെ ആവേശത്താല്‍ നിറഞ്ഞു നില്‍ക്കുന്ന ഈ അവസരത്തില്‍ തന്നെ ഹായ് സ്‌പോര്‍ട്ടി കലക്ഷന്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതില്‍ മലബാര്‍ ഗ്രൂപ്പിന് സന്തോഷമുണ്ട്. ജനങ്ങളില്‍ ദേശസ്‌നേഹം വളര്‍ത്തുന്നതില്‍ കായികമേളകള്‍ മുഖ്യ പങ്ക് വഹിക്കുന്നതായും അദ്ദഹം പറഞ്ഞു.
തികച്ചും ലൈറ്റ് വെയിറ്റും വിവിധ കായിക ഇനങ്ങളെ അനുസ്മരിപ്പിക്കുകയും ചെയ്യുന്ന പെന്‍ഡന്റുകളാണ് മുഖ്യമായും സ്‌പോര്‍ട്ടി കളക്ഷന്റെ ഭാഗമായുള്ളത്. യുവലോകത്തിന്റെ ഫാഷന്‍ സങ്കല്‍പ്പങ്ങള്‍ക്കനുസരിച്ചും കൗതുകമുണര്‍ത്തുന്ന രൂപങ്ങളിലുമുള്ള ഈ പെന്‍ഡന്റ് ശ്രേണി 4,000 രൂപ മുതല്‍ ലഭ്യമാണ്. മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സിന്റെ ആഭരണങ്ങള്‍ക്ക് രൂപം നല്‍കുന്ന റിസര്‍ച്ച് ആന്‍ഡ് ഡിസൈന്‍ ടീമിന്റെയും വിദഗ്ധ കലാകാരന്മാരുടെയും പരിശ്രമഫലമായാണ് ഹായ് സ്‌പോര്‍ട്ടി കലക്ഷന്‍ രൂപം കൊണ്ടത്. ബൈബാക്ക് ഗ്യാരണ്ടി, ആജീവനാന്ത സൗജന്യ മെയിന്റനന്‍സ്, ഒരു വര്‍ഷത്തെ സൗജന്യ ഇന്‍ഷ്വറന്‍സ് എന്നീ സവിശേഷതകളോടെയാണ് മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട് ആഭരണങ്ങള്‍ ഉപഭോക്താക്കളുടെ കൈകളിലെത്തുന്നത്.
ഇന്ത്യയിലും സിംഗപ്പൂരിലും ഗള്‍ഫ് രാജ്യങ്ങളിലുമായി 126 ഷോറൂമുകളാണ് മലബാര്‍ ഗ്രൂപ്പിനുള്ളത്. ലാഭവിഹിതത്തിന്റെ നിശ്ചിത ശതമാനം വിദ്യാഭ്യാസം, ആരോഗ്യം, സ്ത്രീശാക്തീകരണം, പരിസ്ഥിതി സംരക്ഷണം എന്നിങ്ങനെ വിവിധ മേഖലകളിലായി സാമൂഹികക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായും മലബാര്‍ ഗ്രൂപ്പ് വിനിയോഗിക്കുന്നുണ്ട്.

Latest