Connect with us

International

മെഡിറ്ററേനിയന്‍ കടലില്‍ ബോട്ടുകള്‍ മുങ്ങി 300 മരണം; 9 പേരെ രക്ഷപ്പെടുത്തി

Published

|

Last Updated

റോം: മെഡിറ്ററേനിയന്‍ കടലില്‍ കുടിയേറ്റക്കാരുമായി സഞ്ചരിച്ചിരുന്ന മൂന്ന് ബോട്ടുകള്‍ മോശം കാലാവസ്ഥ കാരണം മുങ്ങി 300 ഓളം പേര്‍ മരിച്ചു. ഒമ്പതു പേരെ രക്ഷപ്പെടുത്തി. ദുരന്തത്തിന്റെ തീവ്രത വളരെ ഉയര്‍ന്നതായിരിക്കുമെന്നും ബോട്ടില്‍ പരിധിലംഘിച്ച് ആളുകളെ കയറ്റിയിരുന്നതായും കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യു എന്നിന്റെ അന്താരാഷ്ട്ര ഏജന്‍സി പറഞ്ഞു. ലിബിയയില്‍ നിന്ന് ഇറ്റലിയിലേക്ക് കുടിയേറ്റക്കാരുമായി പോകുകയായിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്. നാല് ദിവസമായി കടലില്‍ അകപ്പെട്ട ഒമ്പത് പേരെയാണ് ഇറ്റാലിയന്‍ നാവിക സേന രക്ഷപ്പെടുത്തി. ഓരോ ബോട്ടിലും നൂറിലധികം പേരുണ്ടായിരുന്നുവെന്ന് രക്ഷപ്പെട്ടവരെ അഭിമുഖം നടത്തിയപ്പോള്‍ വ്യക്തമായിട്ടുണ്ട്. മൂന്ന് ബോട്ടുകളും ലിബിയയില്‍ നിന്ന് ഒരേ സമയത്താണ് പുറപ്പെട്ടത്. ശക്തമായ തണുപ്പ് കാരണം ലിബിയയില്‍ നിന്ന് പുറപ്പെട്ട് 18 ദിവസത്തിനുള്ളില്‍ 29 പേര്‍ ഒരു ബോട്ടില്‍ തന്നെ മരിച്ചതായി നാവിക സേന വ്യക്തമാക്കി. തകര്‍ന്ന ബോട്ടുകളിലുള്ളവരില്‍ നൂറുകണക്കിന് പേര്‍ മുങ്ങിപ്പോയതായി അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടവര്‍ മൊഴി നല്‍കി. കഴിഞ്ഞ വര്‍ഷം മാത്രം മെഡിറ്ററേനിയന്‍ കടല്‍ വഴി യൂറോപ്പിലേക്കുള്ള കുടിയേറ്റക്കാരുടെ ബോട്ടുകള്‍ മുങ്ങി ആയിരങ്ങള്‍ മരിച്ചിട്ടുണ്ട്. കുടിയേറ്റക്കാരെ കണ്ടെത്താന്‍ ഇറ്റലി ശക്തമായ തിരച്ചില്‍ നടത്തുന്നുണ്ടെങ്കിലും വേണ്ടത്ര ഫലപ്രദമാകാറില്ല.
ഇപ്പോള്‍ അപകടത്തില്‍പ്പെട്ട ബോട്ടുകള്‍ സെനഗലില്‍ നിന്നാണ് യാത്ര പുറപ്പെട്ടതെന്ന് സൂചനയുണ്ട്. ട്രിപ്പോളിയില്‍ നിന്നാണ് ബോട്ട് യാത്ര ആരംഭിച്ചതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് കുടിയേറ്റവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യു എന്‍ അന്താരാഷ്ട്ര ഏജന്‍സി ചൂണ്ടിക്കാട്ടി.

---- facebook comment plugin here -----

Latest