Connect with us

Kerala

ഗെയിംസ് സ്റ്റേഡിയത്തില്‍ സിറിഞ്ചുകള്‍; ഉത്തേജക മരുന്ന് ഉപയോഗമെന്ന് സംശയം

Published

|

Last Updated

ബാത്ത്‌റൂമിനുള്ളില്‍ നിന്ന് കണ്ടെത്തിയ സിറിഞ്ചുകള്‍. എയര്‍ഹോളിനുള്ളില്‍ തിരുകിയ നിലയിലും (ഇടത്), ഉപയോഗ ശേഷം ടോയ്‌ലെറ്റ് ഫ്‌ളഷിനുള്ളില്‍ ഉപേക്ഷിച്ച നിലയിലും(വലത്)

തിരുവനന്തപുരം: ദേശീയ ഗെയിംസ് പരിശീലന വേദിയായ ചന്ദ്രശേഖരന്‍നായര്‍ സ്റ്റേഡിയത്തിലെ ബാത്‌റൂമില്‍ നിന്ന് സിറിഞ്ചുകള്‍ കണ്ടെത്തി.

ഇന്നലെ രാത്രി ഏഴ് മണിയോടെയാണ് ബാത്‌റൂമിനുള്ളില്‍ നിന്ന് ഉപയോഗിച്ച നിലയില്‍ സിറിഞ്ചുകള്‍ കണ്ടെത്തിയത്. തൊട്ടടുത്ത യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ അത്‌ലറ്റിക് മത്സരങ്ങളുടെ 12 ഫൈനലുകള്‍ നടക്കുന്ന വേളയിലാണ് സിറിഞ്ചുകള്‍ കണ്ടെത്തിയതെന്നത് സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിന് സമീപത്ത് അത്‌ലറ്റുകളുടെ പരിശീലന വേദിയായ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ മൂത്രപ്പുരയില്‍ നിന്നാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്.
സ്റ്റേഡിയത്തിനുള്ളിലെ ഭാഗ്യമാല ഓഡിറ്റോറിയത്തിനു സമീപമുള്ള പുരുഷന്‍മാരുടെ മൂത്രപ്പുരയിലാണ് ക്ലോസറ്റിനുള്ളിലും ഫഌഷിനുള്ളിലും മൂത്രപ്പുരയുടെ വെന്റിലേഷന്‍ ഹോളിനുള്ളിലുമായി ഉപയോഗിച്ച നിലയിലുള്ള സിറിഞ്ചുകള്‍ കണ്ടെത്തിയത്. യൂനിവേഴ്‌സിറ്റി സ്‌റ്റേഡിയത്തില്‍ ഫൈനലുകള്‍ പുരോഗമിക്കവേ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ ഒരു ബാത്ത്‌റൂമിനുള്ളില്‍ നിന്ന് അത്‌ലറ്റുകളുടെ വേഷത്തില്‍ മൂന്ന് പേര്‍ ഒരുമിച്ച് പുറത്തിറങ്ങിയത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് സിറിഞ്ചുകള്‍ കണ്ടെത്തിയത്.

---- facebook comment plugin here -----

Latest