Connect with us

Malappuram

ബൈക്കപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചൂ

Published

|

Last Updated

ചേലേമ്പ്ര: കാല്‍നടയാത്രക്കിടെ ബൈക്കിടിച്ച് ഗുരുതരുമായി പരുക്കേറ്റ മധ്യവയസ്‌കന്‍ മരിച്ചു. ചേലേമ്പ്ര ചേലൂപാടം ചെമ്പ്രാട്ടില്‍ പരേതനായ കുഞ്ഞലവിയുടെ മകന്‍ അബ്ദുര്‍റഹ്മാന്‍ ഹാജി (50) ആണ് മരിച്ചത്. കൊണ്ടോട്ടിക്കടുത്ത് കൊട്ടപ്പുറത്ത് ഇന്നലെ രാവിലെയായിരുന്നു അപകടം. റോഡരികിലൂടെ നടന്നുപോകുന്നതിനിടെ ബൈക്ക് ഇടിച്ചുവീഴ്ത്തുകയായിരുന്നു.

എസ് വൈ എസ് ഇടിമുഴിക്കല്‍ യൂണിറ്റിലെ സജീവ പ്രവര്‍ത്തകനാണ് അബ്ദുര്‍റഹ്മാന്‍ ഹാജി. ഭാര്യ: താഹിറ. മക്കള്‍: ആതിഖ, ആഷിഖ, ആഷിഫ. മരുമകന്‍: സിറാജുദ്ദീന്‍ വെളിമുക്ക്. ഖബറടക്കം നാളെ പനയപ്പുറം ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍.