മാഗസിന്‍ പ്രകാശനം ചെയ്തു

Posted on: February 11, 2015 8:13 pm | Last updated: February 11, 2015 at 8:13 pm
Markaz College Magazin
മര്‍കസ് കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് മാഗസിന്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസ പ്രകാശനം ചെയ്യുന്നു.

കാരന്തൂര്‍: മര്‍കസ് കോളേജ് ഓഫ് ആര്‍ട്ട്‌സ് ആന്റ് സയന്‍സ് മാഗസിന്‍ പ്രശസ്ത മാധ്യമ പ്രവര്‍ത്തകന്‍ കെ.പി കുഞ്ഞിമൂസ പ്രകാശനം ചെയ്തു. പ്രിന്‍സിപ്പാള്‍ പ്രൊഫ. എ.കെ അബ്ദുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. മര്‍കസ് ലോ കോളേജ് പ്രിന്‍സിപ്പാള്‍ പ്രൊഫ. പി.എസ് ഗോപി മുഖ്യാതിഥിയായിരുന്നു. മര്‍കസ് എ.ജി.എം ഉനൈസ് മുഹമ്മദ്, എ.കെ ഖാദര്‍, കെ.കെ വിനോദ് കുമാര്‍, ഒ മുഹമ്മദ് ഫസല്‍, സി.യൂസുഫ്, പി.ടി ഹബീബ് റഹ്മാന്‍, ശഫീഖ് ഷരീഷ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.