Connect with us

Gulf

മുഗള്‍ ഗഫൂര്‍ പുരസ്‌കാരം സഫിയാ അജിത്തിന്

Published

|

Last Updated

അബുദാബി: അബുദാബിയിലെ സാമൂഹിക-സാംസ്‌കാരിക രംഗത്തെ സജീവപ്രവര്‍ത്തകനും, യുവകലാസാഹിതി യു എ ഇ രക്ഷാധികാരിയും ആയിരുന്ന മുഗള്‍ ഗഫൂറിന്റെ സ്മരണക്ക് വേണ്ടി യുവകലാസാഹിതി അബുദാബി യൂണിറ്റ് ഏര്‍പെടുത്തിയ മുഗള്‍ ഗഫൂര്‍ സ്മാരക പുരസ്‌കാരം സഊദി അറേബ്യയിലെ ജീവകാരുണ്യ പ്രവര്‍ത്തകയും, നവയുഗം സാംസ്‌കാരിക വേദി വൈസ് പ്രസിഡന്റും ആയിരുന്ന സഫിയാ അജിത്തിന് മരണാനന്തര ബഹുമതിയായി സമ്മാനിക്കും.
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ യുവകലാസാഹിതി, ഫ്രണ്ട്‌സ് എ ഡി എം എസ് എന്നീ സംഘടനകളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അനുസ്മരണ സമ്മേളനത്തില്‍ ഫ്രണ്ട്‌സ് എ ഡി എം എസ് പ്രസിഡന്റ് ജയരാജ് അധ്യക്ഷത വഹിച്ചു. എം യു വാസു, വിനോദ്, ഷിബു വര്‍ഗീസ്, സുരേഷ് പയ്യന്നൂര്‍, ബാവ ഹാജി, തോമസ് ജോണ്‍, രമേശ് പണിക്കര്‍, ബാബു വടകര, എ കെ ബീരാന്‍കുട്ടി തുടങ്ങി നിരവധി സാംസ്‌കാരിക സംഘടനാ ഭാരവാഹികളും, പ്രമുഖ വ്യക്തിത്വങ്ങളും മുഗള്‍ ഗഫൂറിനെ അനുസ്മരിച്ചു.
പി എന്‍ വിനയചന്ദ്രന്‍ ഈ വര്‍ഷത്തെ മുഗള്‍ ഗഫൂര്‍ സ്മാരക അവാര്‍ഡ് പ്രഖ്യാപനം നടത്തി. കേരളത്തില്‍ നടക്കുന്ന ചടങ്ങില്‍ സഫിയാ അജിത്തിന്റെ ബന്ധുക്കള്‍ പുരസ്‌കാരം ഏറ്റുവാങ്ങും. മുഗള്‍ ഗഫൂറിന്റെ സ്മരണാര്‍ഥം ഫ്രണ്ട്‌സ് എ ഡി എം എസ് നല്‍കുന്ന അവാര്‍ഡ് പിന്നീട് പ്രഖ്യാപിക്കുമെന്ന് ജയരാജ് അറിയിച്ചു. അനുസ്മരണ യോഗത്തിന് റഷീദ് പാലക്കല്‍ സ്വാഗതവും കുഞ്ഞികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

Latest