Connect with us

Gulf

ജി സി സിയിലെ ഇന്ത്യക്കാരില്‍ സമ്പന്നന്‍ സുനില്‍ വസ്‌വാനി

Published

|

Last Updated

ദുബൈ: ജി സി സിയിലെ ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരന്‍ ദുബൈയിലെ സ്റ്റാലിയോണ്‍ ഗ്രൂപ്പ് അധിപന്‍ സുനില്‍ വസ്‌വാനി. അറേബ്യന്‍ ബിസിനസ് ഡോട്ട് കോമിന്റേതാണ് റിപ്പോര്‍ട്ട്. 720 കോടി ഡോളറാണ് ആസ്തി. ഇഫ്‌കോ ഗ്രൂപ്പ് മേധാവി ഫിറോസ് അല്ലാനക്കാണ് രണ്ടാം സ്ഥാനം. 450 കോടി ഡോളറാണ് ആസ്തി. മൂന്നാം സ്ഥാനം മലയാളിയും ആര്‍ പി ഗ്രൂപ്പ് ചെയര്‍മാനുമായ ഡോ. രവി പിള്ളക്കാണ്. 360 കോടി ഡോളറാണ് ആസ്തി. ഡോ. ബി ആര്‍ ഷെട്ടി (330 കോടി ഡോളര്‍), എം എ യൂസുഫലി (321 കോടി ഡോളര്‍) എന്നിവര്‍ തൊട്ടുപിന്നാലെയുണ്ട്. ഡോ. ശംസീര്‍ വയലില്‍ 137 കോടിയോടെ ഒമ്പതാം സ്ഥാനത്തും ഡോ. ആസാദ് മൂപ്പന്‍ 131 കോടിയോടെ 11-ാം സ്ഥാനത്തും പി എന്‍ സി മേനോന്‍ 82 കോടിയോടെ 17-ാം സ്ഥാനത്തും ജോയ് ആലുക്കാസ് 63 കോടിയോടെ 21-ാം സ്ഥാനത്തും നില്‍ക്കുന്നു. തുമ്പെ മൊയ്തീന്‍, ഫൈസല്‍ കൊട്ടിക്കോളന്‍, ഡോ. സണ്ണികുര്യന്‍, കെ മുരളീധരന്‍ (എസ് എഫ് സി) എന്നിവരും പട്ടികയിലുണ്ട്. 80,000 ജീവനക്കാരാണ് രവി പിള്ളയുടെ കീഴിലുള്ളത്. സഊദി അറേബ്യയാണ് ആസ്ഥാനം.

വാഹന വിതരണം, ഖനനം, റിയല്‍ എസ്റ്റേറ്റ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് സുനില്‍ വസ്വാനിയുടെ സ്റ്റാലിയോണ്‍ ഗ്രൂപ്പ്. ആഫ്രിക്ക, മധ്യപൗരസ്ത്യം, യൂറോപ്പ് എന്നിവിടങ്ങളില്‍ കേന്ദ്രങ്ങളുണ്ട്. ഇന്ത്യക്കാരനെങ്കിലും ലാഗോസിലാണ് താമസം.
ഡോ. ശംസീര്‍ ആദ്യമായാണ് ആദ്യ പത്തുപേരുടെ പട്ടികയില്‍ എത്തുന്നത്. ആരോഗ്യ മേഖലയില്‍ നിരവധി സംരംഭങ്ങളുണ്ട്.

Latest