Connect with us

Gulf

സ്‌കോളര്‍ഷിപ്പ് പരീക്ഷ നടത്തും

Published

|

Last Updated

ദുബൈ: വിസ്മാഗ് സയന്‍സ് പ്ലസ് മാഗസിന്‍, വിസ്ഡം എജ്യുക്കേഷനുമായി സഹകരിച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷ സംഘടിപ്പിക്കും. ഫെബ്രുവരി 13 (വെള്ളി) വൈകുന്നേരം 3.30ന് ഷാര്‍ജ അല്‍ ഹിക്മ (വിസ്ഡം) ഇന്‍സ്റ്റിറ്റിയൂട്ടിലും റാസല്‍ ഖൈമ സ്‌കോളേഴ്‌സ് സ്‌കൂളിലുമായാണ് പരീക്ഷ. ദുബൈ, ഷാര്‍ജ, അജ്മാന്‍, ഉമ്മുല്‍ ഖുവൈന്‍, റാസല്‍ ഖൈമ എന്നിവിടങ്ങളിലെ പത്താംതരം സി ബി എസ് ഇ വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം.
എന്‍ സി ഇ ആര്‍ ടി സിലബസിനെ അടിസ്ഥാനമാക്കി +1,+2 പൊതുപരീക്ഷ, മെഡിക്കല്‍/എന്‍ജിനീയറിംഗ് പ്രവേശന പരീക്ഷ എന്നിവയുടെ തയ്യാറെടുപ്പിന് വിദ്യാര്‍ഥികളെ സജ്ജരാക്കുന്ന ത്രൈമാസികയാണ് വിസ്മാഗ് സയന്‍സ് പ്ലസ്.
സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥികള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ക്കൊപ്പം ഒരു വര്‍ഷത്തേക്ക് മാഗസിന്‍ സൗജന്യമായി ലഭിക്കും. കൂടാതെ പരീക്ഷയില്‍ പങ്കെടുക്കുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും മെഡിക്കല്‍/എന്‍ജിനീയറിംഗ് കോച്ചിംഗ് കോഴ്‌സിന് 10 ശതമാനം ഫീസ് ഡിസ്‌കൗണ്ടോടുകൂടി ഷാര്‍ജ അല്‍ ഹിക്മ ഇന്‍സ്റ്റിറ്റിയൂട്ടില്‍ പ്രവേശനവും, ഉന്നത വിജയം നേടുന്ന വിദ്യാര്‍ഥിയുടെ സ്‌കൂളിന് പ്രത്യേക അവാര്‍ഡും നല്‍കുമെന്ന് വിസ്മാഗ് എം ഡി ഡോ. കെ അബ്ദുല്‍ അസീസ് അറിയിച്ചു. മെയ് അവസാനം പ്രമുഖ വ്യക്തിത്വങ്ങളെ പങ്കെടുപ്പിച്ച് നടത്തുന്ന പൊതുപരിപാടിയില്‍ അവാര്‍ഡുകളും സമ്മാനങ്ങളും വിതരണം ചെയ്യും.