Connect with us

Gulf

ചിന്തിക്കുന്ന റോബോട്ടുകളുടെ മത്സരം നടത്തും

Published

|

Last Updated

ദുബൈ: ചിന്തിക്കുന്ന റോബോട്ടുകളുടെയും (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാധാരണ റോബോട്ടുകളുടെയും നിര്‍മാണ മത്സരം സംഘടിപ്പിക്കുമെന്ന് യു എ ഇ ക്യാബിനറ്റ് കാര്യമന്ത്രി മുഹമ്മദ് അബ്ദുല്ല അല്‍ ഗര്‍ഗാവി പറഞ്ഞു. ദുബൈ ഗവണ്‍മെന്റ് ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹിക സേവനം എന്നീ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരം. പത്ത് ലക്ഷം ഡോളറാണ് രാജ്യാന്തര മികവിനുള്ള സമ്മാനത്തുക. പ്രാദേശിക വിഭാഗത്തില്‍ ഒന്നാം സമ്മാനമായി പത്ത് ലക്ഷം ദിര്‍ഹം നല്‍കും. അടുത്ത വര്‍ഷത്തെ ഗവണ്‍മെന്റ് ഉച്ചകോടിയില്‍ അവാര്‍ഡ് പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

 

Latest