Connect with us

Ongoing News

ദേശീയ ഗെയിംസ്; ധരംബീറും ദ്യുതി ചന്ദും വേഗമേറിയ താരങ്ങള്‍

Published

|

Last Updated

തിരുവനന്തപുരം: 35ാംമത് ദേശീയ ഗെയിംസില്‍ ഹരിയാനയുടെ ധരംബീറും ഒഡീഷയുടെ ദ്യുതി ചന്ദും വേഗമേറിയ താരങ്ങള്‍. പുരുഷന്മാരുടെ 100 മീറ്റര്‍ ഓട്ടത്തില്‍ ഹരിയാനയുടെ ധരംബീര്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം സ്വന്തമാക്കി. 10.46 സെക്കന്റിലാണ് ധരംബീര്‍ സ്വര്‍ണം നേടിയത്.
11.46 സെക്കന്റില്‍ ഓടിയെത്തിയാണ് ഒഡീഷയുടെ ദ്യുതി ചന്ദ് സുവര്‍ണനേട്ടം സ്വന്തമാക്കിയത്. കേരളത്തിന്റെ വി ശാന്തിനി ഈ ഇനത്തില്‍ വെള്ളി നേടിയിരുന്നു.