ദുബൈ മാള്‍ ‘ആം ആദ്മി’

Posted on: February 11, 2015 7:24 pm | Last updated: February 11, 2015 at 7:24 pm

ദുബൈ: ലോകത്ത് ചില്ലറവില്‍പനയുടെ കേന്ദ്ര സ്ഥാനം ദുബൈമാളിന് ലഭിച്ചതായി ഇമാര്‍ മാള്‍സ് ചെയര്‍മാന്‍ മുഹമ്മദ് അല്‍ അബ്ബാര്‍ അറിയിച്ചു.
2014ല്‍ എട്ടുകോടി ആളുകളാണ് ദുബൈ മാള്‍ സന്ദര്‍ശിച്ചത്. ലോകത്ത്, ഏതെങ്കിലും വിമാനത്താവളത്തിലോ വിനോദ സഞ്ചാര കേന്ദ്രത്തിലോ ഇത്രയധികം ആളുകള്‍ എത്തിയിട്ടില്ല. ഇന്‍സ്റ്റാഗ്രാമില്‍ ഏറ്റവും സന്ദര്‍ശകരുള്ള ലോകത്തെ പത്തുകേന്ദ്രങ്ങളിലൊന്നായും ദുബൈമോള്‍ വളര്‍ന്നിട്ടുണ്ട്.
ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയറില്‍ 3.92 കോടി ജനങ്ങളാണ് എത്തിയത്. നയാഗ്ര വെള്ളച്ചാട്ടം കാണാനെത്തിയത് 2.25 കോടി ജനങ്ങള്‍. അതേ സമയം, ദുബൈ മോള്‍ അതിനെയെല്ലാം മറികടന്നു.
ദുബൈ ആഭ്യന്തരോല്‍പാദനത്തിന്റെ അഞ്ചു ശതമാനം 1200 ചില്ലറ വില്‍പന കേന്ദ്രങ്ങളും 200 ഭക്ഷ്യവിതരണ കേന്ദ്രങ്ങളുമുള്ള ദുബൈ മോളില്‍ നിന്നാണെന്നും മുഹമ്മദ് അല്‍ അബ്ബാര്‍ പറഞ്ഞു.