Connect with us

Kerala

ദേശീയ ഗെയിംസ്: ഓഡിറ്റിംഗ് നടത്തുമെന്ന് മുഖ്യമന്ത്രി

Published

|

Last Updated

തിരുവനന്തപുരം: ദേശീയ ഗെയിംസ് കഴിഞ്ഞാലുടന്‍ തന്നെ ഇതിനായി ചെലവഴിച്ച പണം സംബനധിച്ച് ഓഡിറ്റിംഗ് നടത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മന്ത്രിസഭാ യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്. ഗെയിംസ് പൂര്‍ത്തിയായി 45 ദിവസത്തിനുള്ളില്‍ ഓഡിറ്റിംഗ് നടത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. ലോക്കല്‍ ഫണ്ട് ഓഡിറ്റിംഗ് വിഭാഗത്തെ ഇതിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്.

ഗെയിംസിന്റെ സമാപനചടങ്ങ് 2011ല്‍ തീരുമാനിച്ചത് പ്രകാരം നടക്കും. ഇതിന്റെ ചെലവ് ചുരുക്കില്ല. മോഹന്‍ലാല്‍ മടക്കി നല്‍കിയ പണം എന്ത് ചെയ്യണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഗെയിംസിന് ശേഷം സ്‌റ്റേഡിയങ്ങള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഇവ സംബന്ധിച്ച് ഗെയിംസിന്റെ സമാപന ചടങ്ങില്‍ പ്രഖ്യാപിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.