Connect with us

International

ഇസില്‍ തടവിലുണ്ടായിരുന്ന യു എസ് വനിത കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

Published

|

Last Updated

ബെയ്‌റൂട്ട്: ഇസില്‍ തീവ്രവാദികളുടെ തടവിലുണ്ടായിരുന്ന അവസാനത്തെ യു എസ് വനിതയും കൊല്ലപ്പെട്ടതായി സ്ഥിരീകരണം. അമേരിക്കന്‍ സന്നദ്ധ പ്രവര്‍ത്തകയായ കെയ്‌ലാ മുള്ളറാണ് കൊല്ലപ്പെട്ടത്. കെയ്‌ലയുടെ മരണത്തില്‍ യു എസ് പ്രസിഡന്റ് ബരാക് ഒബാമ അനുശോചനം രേഖപ്പെടുത്തി.
ജോര്‍ദാന്‍ നടത്തിയ ആക്രമണത്തില്‍ കെയ്‌ല കൊല്ലപ്പെട്ടെന്ന് ഇസില്‍ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ തെളിവുകളൊന്നും ലഭിച്ചിരുന്നില്ല. അതേസമയം കെയ്‌ല എങ്ങനെയാണ് കൊല്ലപ്പെട്ടതെന്ന് യു എസ് വ്യക്തമാക്കിയിട്ടില്ല.

---- facebook comment plugin here -----

Latest