എഎപിക്കും കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്

Posted on: February 11, 2015 11:43 am | Last updated: February 12, 2015 at 12:12 am

congress and aapഡല്‍ഹി: ഡല്‍ഹി നിയമസഭാ തെരഞ്ഞടുപ്പില്‍ ചരിത്ര വിജയം നേടിയതിന് പിന്നാലെ ആം ആദ്മി പാര്‍ട്ടിക്കും നാണം കെട്ട പരാജയം ഏറ്റുവാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസിനും ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. സംഭാവനയായി ലഭിച്ച രണ്ട് കോടി രൂപ സംബന്ധിച്ച വിശദീകരണം ആവശ്യപ്പെട്ടാണ് എഎപിക്ക് നോട്ടീസ്. ഈ മാസം 16ന് മുമ്പ് മറുപടി നല്‍കണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. വ്യാജ കമ്പനികളില്‍ നിന്നും എഎപി ഫണ്ട് സ്വീകരിച്ചതായി ബിജെപിയും കോണ്‍ഗ്രസും നേരത്തെ ആരോപിച്ചിരുന്നു.
സംഭാവനയായി ലഭിച്ച 10 ലക്ഷത്തിന്റെ സ്രോതസ് ആവശ്യപ്പെട്ടാണ് കോണ്‍ഗ്രസിന് നോട്ടീസ്.