Connect with us

National

ഡല്‍ഹിയിലേത് മോദിയുടെ പരാജയമെന്ന് ശിവസേന

Published

|

Last Updated

മുംബൈ: ഡല്‍ഹിയില്‍ ബിജെപിക്കുണ്ടായ കനത്ത തോല്‍വി കിരണ്‍ബേദിയുടെ മാത്രം പരാജയമായി കാണിക്കേണ്ടെന്ന് ശിവസേന മുഖപത്രം. ഇത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാജയമാണെന്ന് സാമ്‌നയില്‍ വ്യക്തമാക്കി. മോദിയുടെ പരാജയമല്ലെങ്കില്‍ പിന്നെ ഇത് ആരുടെ പരാജയമാണെന്ന് ബിജെപി വ്യക്തമാക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു.
ഡല്‍ഹിയിലെ തോല്‍വിയോടെ മോദി-അമിത് ഷാ കൂട്ടുകെട്ടിനെതിരെ വിമര്‍ശം ഉയരുമെന്ന വിലയിരുത്തലുണ്ടായിരുന്നു. ഇത് ശരിവയ്ക്കുന്നതാണ് ഇപ്പോള്‍ ശിവസേനയില്‍ നിന്നുയര്‍ന്നിരിക്കുന്ന ആക്ഷേപം.

---- facebook comment plugin here -----

Latest