Connect with us

National

മോദിയെ പരിഹസിച്ച് ലോകമാധ്യമങ്ങള്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഇന്ത്യയിലെ സംസ്ഥാന തിരഞ്ഞെടുപ്പുകള്‍ അന്തര്‍ദേശീയ ശ്രദ്ധയാകര്‍ഷിക്കുന്ന പതിവില്ല. എന്നാല്‍ ഇന്നലെ പുറത്തുവന്ന ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം ലോകമാധ്യമങ്ങള്‍ വലിയ പ്രാധാന്യത്തോടെയാണ് കൈകാര്യം ചെയ്തത്. എഎപിയെ വാഴ്ത്തിയ മാധ്യങ്ങള്‍ മോദിയെ പരിഹസിക്കുകയും ചെയ്തു.
അമേരിക്കന്‍ മാധ്യമങ്ങളും ബ്രിട്ടീഷ് മാധ്യമങ്ങളും അല്‍ജസീറയും വാര്‍ത്തയ്ക്ക് വലിയ പ്രധാന്യം നല്‍കി. ഇന്ത്യയുടെ തലസ്ഥാനത്ത് രാഷ്ട്രീയ ഭൂകമ്പമെന്നാണ് വിഷിങ്ടണ്‍ പോസ്റ്റ് ഫലത്തെ വിലയിരുത്തിയത്. പുതിയൊരുപാര്‍ട്ടിക്ക് മുന്നില്‍ മോദിയുടെ ഭരണകക്ഷി തകര്‍ന്നു വീണെന്നും പത്രം പരിഹസിക്കുന്നു. മോദി സര്‍ക്കാരിന് കീഴില്‍ ജനം നിരാശരാണെന്ന് സൂചിപ്പിക്കുന്നതാണ് ഫലമെന്ന് എഡിറ്റോറിയലില്‍ ന്യൂയോര്‍ക്ക് െൈടസ് നിരീക്ഷിക്കുന്നു. മുന്‍വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിന് സര്‍ക്കാരില്‍ സമ്മര്‍ദമുണ്ടാക്കുന്നതാണ് ഫലമെന്നും പത്രം പറയുന്നു.
ഡല്‍ഹിയിലെ അഴിമതി വിരുദ്ധ പാര്‍ട്ടി ചരിത്രവിജയം സ്വന്തമാക്കി എന്നാണ് അല്‍ജസീറ വാര്‍ത്ത. തുടര്‍ച്ചയായ വിജയങ്ങള്‍ക്ക് ശേഷം ബിജെപി വന്‍ പതനം ഏറ്റുവാങ്ങിയെന്നും അല്‍ജസീറ വിലയിരുത്തി. സിഎന്‍എനും ബിജെപിയെ പരിഹസിച്ചാണ് വാര്‍ത്ത നല്‍കിയത്. ഐസക് ന്യൂട്ടന്റെ ചലനനിയമത്തെ പരാമര്‍ശിച്ച് മുകളിലോട്ട് പോകുന്നതെന്തും താഴോട്ട് വീഴുമെന്ന് സിഎന്‍എന്‍ പരിഹസിച്ചു.

Latest