Connect with us

Palakkad

നെല്ലറയുടെ മനം കവര്‍ന്ന് ഹൈവേ മാര്‍ച്ച്

Published

|

Last Updated

വടക്കഞ്ചേരി: ഫെബ്രുവരി 26 മുതല്‍ മാര്‍ച്ച് 1 വരെ കോട്ടക്കല്‍ താജുല്‍ ഉലമ നഗറില്‍ നടക്കുന്ന എസ് വൈ എസ് അറുപതാം വാര്‍ഷിക സമ്മേളനത്തിന്റെ സന്ദേശപ്രചാരണാര്‍ത്ഥമുള്ള ഹൈവേമാര്‍ച്ചിന് ജില്ലയില്‍ സ്വീകരണം നല്‍കി.
തൃശൂര്‍ ജില്ലയിലെ ഓട്ടുപാറയിലെ സ്വീകരണത്തിന് ശേഷമാണ് മാര്‍ച്ച് പാലക്കാട് ജില്ലയില്‍ പ്രവേശിച്ചത്. ജില്ലാ അതിര്‍ത്തിയായ തോണിക്കടവ് വെച്ച് എസ് വൈ എസ് ജില്ലാ പ്രസിഡന്റ് സിറാജുദ്ദീന്‍ ഫൈസിയും ജനറല്‍ സെക്രട്ടറി സിദ്ദീഖ് സഖാഫി ഒറ്റപ്പാലവും ചേര്‍ന്ന് ഷാളണിയിച്ച് സ്വീകരിച്ചു.
ശേഷം സ്വഫ്‌വ അംഗങ്ങളുടേയും നൂറു കണക്കിന് പ്രവര്‍ത്തകരുടേയും അകമ്പടിയോടെ ആദ്യസ്വീകരണ കേന്ദ്രമായ വടക്കഞ്ചേരിയിലേക്ക് ആനയിച്ചത്. സ്വീകരണ സമ്മേളനം എസ് വൈ എസ് സംസ്ഥാന വൈസ് പ്രസിഡന്റ് മാരായമംഗലം അബ്ദുറഹ്മാന്‍ ഫൈസി ഉദ്ഘാടനം ചെയ്തു.
ഉണ്ണീന്‍കുട്ടി സഖാഫി അധ്യക്ഷത വഹിച്ചു. കുറ്റമ്പാറ അബ്ദുറഹ് മാന്‍ദാരിമി, മുഹമ്മദ് പറവൂര്‍,എന്‍ കെ സിറാജുദ്ദീന്‍ ഫൈസി, എം വി സിദ്ദീഖ് സഖാഫി, ഉമര്‍ഓങ്ങല്ലൂര്‍,കബീര്‍ വെണ്ണക്കര, മന്‍സൂര്‍ അലി മിസ്ബാഹി, സൈതലവി പൂതക്കാട്, കെ എസ് തങ്ങള്‍, റഫീഖ് ചുണ്ടക്കാട്, ബശീര്‍ സാഹിബ്ബ് കുന്നങ്കാട്, അബ്ബാസ് സുഹ് രി, അബ്ദുബാരി പ്രസംഗിച്ചു. അശറഫ് മമ്പാട് സ്വാഗതവും പി എം കെ തങ്ങള്‍ നന്ദിയും പറഞ്ഞു.
കോങ്ങാട് നടന്ന സ്വീകരണ സമ്മേളനം ജില്ലാ സംയുക്ത ഖാസി അലി മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. ഉസ്മാന്‍ സഖാഫി കുലുക്കിലിയാട് അധ്യക്ഷത വഹിച്ചു.
പട്ടാമ്പി: എസ് വൈ എസ് ഹൈവേമാര്‍ച്ചിന് പട്ടാമ്പിയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. വൈകീട്ട് ഏഴരയോടെ പട്ടാമ്പിയിലെത്തിയ മാര്‍ച്ചിനെ സംഘടനാനേതാക്കളും സ്വഫ് വ അംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
സംസ്ഥാന ജനറല്‍ സെക്രട്ടറി പേരോട് അബ്ദുറഹ് മാന്‍ സഖാഫി, സംസ്ഥാന ഉപാധ്യക്ഷന്‍ കുറ്റമ്പാറ അബ്ദുറഹ് മാന്‍ദാരിമി തുടങ്ങി നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.
ജില്ലാ പ്രസിഡന്റ് എന്‍ കെ സിറാജുദ്ദീന്‍ ഫൈസി അധ്യക്ഷത വഹിച്ചു. സമസ്ത് പട്ടാമ്പി താലൂക്ക് പ്രസിഡന്റ് കെ വി അബൂബക്കര്‍ മുസ് ലിയാര്‍ പ്രാര്‍ഥന നടത്തി. സമസ്ത കേന്ദ്രമുശാവറ അംഗം കൊമ്പം കെ പി മുഹമ്മദ് മുസ് ലിയാര്‍ ഉദ്ഘാടനം ചെയ്തു. കുറ്റമ്പാറ അബ്ദുറഹ് മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തി.
അബ്ദുറസാഖ് സഖാഫി, ഉമര്‍ ഓങ്ങല്ലൂര്‍, സൈതലവി പൂതക്കാട്, ഉമര്‍ഫൈസി മാരായമംഗലം, മൊയ്തീന്‍കുട്ടി അല്‍ഹസനി, ഹനീഫ് ഫൈസി നെല്ലിക്കാട്ടിരി, അസീസ് ഫൈസി കുടല്ലൂര്‍പങ്കെടുത്തു സിദ്ദീഖ് സഖാഫി ഒറ്റപ്പാലം സ്വാഗതവും അലി സഅദി നന്ദിയും പറഞ്ഞു.

Latest