Connect with us

Wayanad

മധ്യവയസ്‌ക്കനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച സംഭവം: കടുവയെ പിടികൂടാന്‍ ഊര്‍ജിത ശ്രമം

Published

|

Last Updated

കല്‍പ്പറ്റ: നൂല്‍പ്പുഴ മുക്കുത്തിക്കുന്നിലെ സുന്ദരത്ത് വീട്ടില്‍ ഭാസ്‌കരനെ കൊലപ്പെടുത്തി മാംസം ഭക്ഷിച്ച കടുവയെ പിടികൂടാന്‍ വനം വകുപ്പ് വ്യാപക ശ്രമങ്ങളാരംഭിച്ചു.സംഭവം നടന്ന വനപ്രദേശത്ത് ഇന്നലെ വൈകിട്ടോടെ മൂന്ന് കൂടുകള്‍ സ്ഥാപിച്ചു. കടുവയുടെ ചിത്രം ലഭിക്കാനായി വ്യത്യസ്ത ഇടങ്ങളിലായി ആറ് ക്യാമറകള്‍ സ്ഥാപിക്കും.
പിടികൂടുന്നത് വരെ പ്രദേശത്തെ ജനങ്ങളോട് കാട്ടിലേക്ക് പോവരുതെന്ന് വനം വകുപ്പ് നിര്‍ദ്ദേശിച്ചു. കടുവ കൂടുതല്‍ അക്രമം നടത്താനുള്ള മുന്‍കരുതലുകളാണ് അധിയകൃതര്‍ എടുക്കുന്നത്. അഞ്ചുപേരടങ്ങുന്ന നാല് സംഘങ്ങളായി തിരിഞ്ഞാണ് വനംവകുപ്പ് പ്രദേശത്ത് പട്രോളിംഗ് നടത്തുന്നുണ്ട്. തിങ്കളാഴ്ച വൈകിട്ട് 5 മണിക്കാണ് വീടിന്റെ മുമ്പിലെ വയലിലേക്ക് ഭാസ്‌കരന്‍ പോയത്. തിരിച്ചുവരാതെയായതോടെ ബന്ധുക്കളും നാട്ടുകാരും തൊട്ടടുത്ത പുത്താര്‍ കൗല്ലി വനത്തില്‍ തെരച്ചില്‍ നടത്തി. മുത്തങ്ങയിലെ പഴൂര്‍ സെക്ഷനിലെ വനമാണിത് ചൊവ്വാഴ്ച രാവിലെ നാട്ടുകാര്‍ വനത്തില്‍ തിരച്ചില്‍ നടത്തിയപ്പോഴാണ് ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ചെരിപ്പും ധരിച്ച കൈലി മുണ്ടും സമീപത്ത് നിന്നും ആദ്യം കണ്ടെത്തി. കരിങ്കല്‍ കെട്ടില്‍ നിന്നും 100 മീറ്റര്‍ മാറി കാലും ശരീരാവശിഷ്ടങ്ങളും കണ്ടു. 250 മീറ്റര്‍ ദൂരെ കുന്നിന്‍ മുകളിലാണ് തലയും ബാക്കി അവശിഷ്ടങ്ങളും കണ്ടത്. മാംസം പൂര്‍ണമായി തിന്ന നിലയിലായിരുന്നു. മുഖത്തിന് കാര്യമായ പരിക്കില്ലായിരുന്നതിനാലാണ് ആളെ തിരിച്ചറിയാനായത്.
അവശിഷ്ടങ്ങള്‍ കണ്ട ഭാഗത്ത് കടുവയുടെ കാല്പാടുകള്‍ കാണാനുണ്ട്. കഴിഞ്ഞ ദിവസം ഇവിടെ കാട്ട് പോത്ത് പ്രസവിച്ചിരുന്നു. ഇത് കാണാന്‍ പോയപ്പോഴാകാം കടുവ പിടിച്ചതെന്ന് പ്രാഥമിക നിഗമനം. സ്ഥലത്ത് കണ്ട കാല്‍പാടുകള്‍ പ്രകാരം അക്രമിച്ചത് വലിയ കടുവയാണെന്ന് ഉറപ്പായിട്ടുണ്ട്.
പ്രായം ചെന്ന കടുവയായിരിക്കുമെന്നാണ് ഫോറസ്റ്റ് അധിയകൃതരുടെ അനുമാനം. സംഭവം അറിഞ്ഞയുടനെ തഹസില്‍ദാര്‍ എന്‍.കെ.അബ്രഹാം,വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ റോയി പി. തോമസ്, മുത്തങ്ങ റെയ്ഞ്ച് ഓഫീസര്‍ ഇംത്യാസ് എന്നിവരുടെ നേതൃത്വത്തില്‍ അമ്പലവയല്‍ ഗവണ്‍മെന്റ് ആസ്പത്രിയിലെ ഡോ. പ്രഭാകരന്‍ പോസ്റ്റ് മാര്‍ട്ടം നടത്തി ശരീരം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് മാനന്തവാടി ഡി.വൈ.എസ്.പി.പി. എ.ആര്‍. പ്രേം കുമാര്‍ കല്‍പ്പറ്റ അഡ്മിനിസ്‌ട്രേറ്റീവ് ഡി.വൈ.എസ്.പി. പ്രിന്‍സ് എബ്രഹാം, ബത്തേരി സി.ഐ. എന്നിവരുടെ നേതൃത്വത്തില്‍ പോലീസ് നൂല്‍പ്പുഴയില്‍ ക്യാമ്പ് ചെയ്യുന്നുണ്ട്. നാട്ടുകാരുമായി നടത്തിയ ചര്‍ച്ചയില്‍ ആവശ്യങ്ങള്‍ ഭാസ്‌കരന്റെ മകന്‍ പ്രതീഷിന് വനം വകുപ്പില്‍ താല്‍ക്കാലിക വാച്ചറുടെ ജോലി നല്‍കും. കടുവയെ പിടികൂടാന്‍ കൂട് സ്ഥാപിക്കും. വനാതിര്‍ത്തികളില്‍ വൈദ്യുതി വേലി സ്ഥാപിക്കും. എന്നീ ആവശ്യങ്ങള്‍ അംഗീകിരക്കാന്‍ ധാരണയായി. ഭാസ്‌കരന്റെ കുടംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് ജില്ലാ ബരണകൂടം ശിപാര്‍ശ ചെയ്യും.

Latest