Connect with us

Wayanad

കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തിന് വയനാട്ടില്‍ തുടക്കമായി

Published

|

Last Updated

കല്‍പ്പറ്റ: കേബിള്‍ ടിവി ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍ ഒന്‍പതാമത് സംസ്ഥാന സമ്മേളനത്തിന് വയനാട്ടില്‍ വര്‍ണശബളമായ സാംസ്‌ക്കാരിക ഘോഷയാത്രയോടെ തുടക്കമായി സംസ്ഥാനത്തിന്റെ പല ഭാഗത്തുള്ള തനത് കലാരൂപങ്ങള്‍ ആകര്‍ഷമാക്കിയ ഘോഷയാത്രക്ക് ശേഷം നടന്ന പൊതുസമ്മേളനം ബി ജെ പി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.
കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ നേരിടുന്ന പ്രതിസന്ധികള്‍ കേന്ദ്ര സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
സെറ്റ്‌ടോപ്പ് ബോക്‌സുകള്‍ ഇന്ത്യയില്‍ തന്നെ നിര്മിക്കാന്‍ പദ്ധതി തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. കല്‍പ്പറ്റ നഗസഭാ ചെയര്‍മാന്‍ പി പി ആലി അധ്യക്ഷനായിരുന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍ കെ റഷീദ്, വിവിധ രാഷ്ട്രീയകക്ഷി നേതാക്കളായ പി കൃഷ്ണപ്രസാദ്, വിജയന്‍ ചെറുകര, കെ സദാനന്ദന്‍, പി എം ജോയി, എം സി സെബാസ്റ്റ്യന്‍, സി ഒ എ സംസ്ഥാന പ്രസിഡന്റ് എന്‍ എച്ച് അന്‍വര്‍, ജനറല്‍ സെക്രട്ടറി ബിനുശിവദാസ്, സംസ്ഥാന നേതാക്കളായ കെ ഗോവിന്ദന്‍, നിഷാദ് മണങ്ങാട്ടേല്‍, പ്രവീണ്‍ മോഹന്‍, കെ വിജയകൃഷ്ണന്‍, സി ആര്‍ സുധീര്‍, ജില്ലാ പ്രസിഡന്റ് റോയി വി ജേക്കബ് എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കണ്‍വന്‍ഷന്റെ അനുബന്ധപരിപാടി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ മല്‍സരങ്ങളിലെ വിജയികള്‍ക്ക് പൊതുസമ്മേളനത്തില്‍ വെച്ച് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
പ്രതിനിധി സമ്മേളനം ഇന്ന് വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ തുടങ്ങും. മുന്‍ മന്ത്രി ബിനോയ്‌വിശ്വം ഉദ്ഘാടനം ചെയ്യും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് തെരഞ്ഞെടുത്ത 310 പ്രതിനിധികളാണ് രണ്ട് ദിവസത്തെ പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുക.