Connect with us

Wayanad

പരിസ്ഥിതി സംരക്ഷണ രംഗത്ത് അമ്പലവയലിന്റെ പ്രവര്‍ത്തനം മാതൃകാപരം: മുഖ്യമന്ത്രി

Published

|

Last Updated

കല്‍പ്പറ്റ: പരിസ്ഥിതി സംരക്ഷണത്തിനായി അമ്പലവയല്‍ പഞ്ചായത്ത് നടപ്പാക്കുന്ന പദ്ധതികള്‍ സംസ്ഥാനത്തിന് തന്നെ മാതൃകയാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. ജില്ലയിലെ ആദ്യത്തെ പ്ലാസ്റ്റിക് നിയന്ത്രിത ഗ്രാമ പഞ്ചായത്തായി അമ്പലവയലിനെ പ്രഖ്യാപിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നമ്മുടെ നാടും ജലാശയങ്ങളും ഭാവി തലമുറയ്ക്കായി സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്റെ ആദ്യ പടിയാണ് പ്ലാസ്റ്റിക് നിയന്ത്രണം. ക്വാറി മേഖലയിലെ പ്രശ്‌നങ്ങള്‍ ഉടന്‍ പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാലിന്യ സംസ്‌കരണ പ്ലാന്റ് പഞ്ചായത്ത് സാമൂഹ്യ നീതി വകുപ്പ് മന്ത്രി എം.കെ.മുനീര്‍ ഉദ്ഘാടനം ചെയ്തു. ഒരു വര്‍ഷത്തിനകം ഗ്രാമങ്ങളിലെ ഉറവിട മാലിന്യങ്ങള്‍ നീക്കുന്നതിനുള്ള സമഗ്ര പദ്ധതി നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍ക്കുള്ള ഐ.ഡി. കാര്‍ഡ് മുഖ്യമന്ത്രി വിതരണം ചെയ്തു. ഐ.സി. ബാലകൃഷ്ണന്‍ എം.എല്‍.എ അധ്യക്ഷത വഹിച്ചു. എം.ഐ.ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്‍.കെ. റഷീദ്, ജില്ലാ കളക്ടര്‍ വി. കേശവേന്ദ്ര കുമാര്‍, എ.എസ്. വിജയ, എം.യു. ജോര്‍ജ്ജ്, എന്‍.ഡി. അപ്പച്ചന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Latest