Connect with us

Malappuram

എസ് വൈ എസ് അറുപതാം വാര്‍ഷികം ഹൈവേ മാര്‍ച്ച്: സ്വീകരണ കേന്ദ്രങ്ങളില്‍ ജനസഹസ്രങ്ങളെത്തും

Published

|

Last Updated

മലപ്പുറം: ആദര്‍ശ കേരളത്തിന്റ ആത്മാവും നെഞ്ചകവുമായ മലപ്പുറത്തിന്റെ വിരിമാറില്‍ ഹൈവേ മാര്‍ച്ചിന് നല്‍കുന്ന സ്വീകരണ സമ്മേളനങ്ങളില്‍ ജന സഹസ്രങ്ങളെത്തും.
പ്രസ്ഥാന നായകര്‍ നേതൃത്വം നല്‍കുന്ന സംസ്ഥാന ഹൈവേ മാര്‍ച്ചിന് വന്‍ വരവേല്‍പ്പ് നല്‍കാനുള്ള ആവേശത്തിലാണ് ജില്ലയിലെ മുഴുവന്‍ പ്രവര്‍ത്തകരും പൊതുസമൂഹവും. ഗ്രാമസഞ്ചാരം, ഉണര്‍ത്തു ജാഥ, ജില്ലാ റോഡ് മാര്‍ച്ചുകളിലൂടെ അറുപതാം വാര്‍ഷിക മഹാസമ്മേളനത്തിന്റെ വൈവിധ്യമാര്‍ന്ന അന്തരീക്ഷത്തിലേക്കാണ് ഹൈവേ മാര്‍ച്ച് കടന്ന് വരുന്നത്. ഗ്രാമ നഗര വേര്‍തിരിവുകള്‍ ഭേദിച്ച് മുഴുവന്‍ പ്രദേശങ്ങളിലും സമ്മേളനാരവങ്ങള്‍ പ്രകടമാണ്.
ഇന്ന് രാവിലെ 8.30ന് ജില്ലാതിര്‍ത്തിയായ പുലാമന്തോളില്‍ നിന്നും എസ് വൈ എസ് സുപ്രീം കൗണ്‍സില്‍ അംഗം സയ്യിദ് യൂസുഫുല്‍ ബുഖാരി വൈലത്തൂര്‍, മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, സയ്യിദ് ഹബീബ്‌കോയ തങ്ങള്‍ ചെരക്കാപറമ്പ്, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി തുടങ്ങിയ നേതാക്കളും ജില്ലാ ഭാരവാഹികളും ജില്ലയിലേക്ക് സ്വീകരിച്ചാനയിക്കും.
തുടര്‍ന്ന് നൂറ് കണക്കിന് വാഹനങ്ങളുടെ അകമ്പടികളോടെ സ്വീകരണ കേന്ദ്രമായ പെരിന്തല്‍മണ്ണയിലെത്തും. മുന്‍ എം എല്‍ എ വി ശശികുമാര്‍ ഉദ്ഘാടനം ചെയ്യും. അലവി സഖാഫി കൊളത്തൂര്‍ അധ്യക്ഷത വഹിക്കും. റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തും. തുടര്‍ന്ന് മലപ്പുറത്തിന്റെ രാജപാതകളിലൂടെ കോട്ടക്കല്‍ വഴി സ്വീകരണ കേന്ദ്രമായ പുത്തനത്താണിയില്‍ 12 മണിക്ക് എത്തിച്ചേരും.
പ്രമുഖ ഗാന്ധിയനും മുന്‍ എം പിയുമായി സി ഹരിദാസ് ഉദ്ഘാടനം ചെയ്യും. സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിക്കും. എം അബ്ദുല്‍ മജീദ്, ശേഷം കടുങ്ങാത്തുകുണ്ട്- വൈലത്തൂര്‍-എടരിക്കോട്- കൊളപ്പുറം- ചേളാരി-പള്ളിക്കല്‍ ബസാര്‍ വഴി നാല് മണിക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യരുടെ ആസ്ഥാന കേന്ദ്രമായ കൊണ്ടോട്ടിയിലെത്തും. എസ് വൈ എസ് സംസ്ഥാന സെക്രട്ടറി എ മുഹമ്മദ് പറവൂര്‍ ഉദ്ഘാടനം ചെയ്യും.
സി കെ യു മൗലവി മോങ്ങം അധ്യക്ഷത വഹിക്കും. അബ്ദുല്‍ വഹാബ് സഖാഫി മമ്പാട് പ്രമേയ പ്രഭാഷണം നടത്തും. ആവേശേജ്വല സ്വീകരണത്തിന് ശേഷം മഞ്ചേരി എടവണ്ണ വഴി കിഴക്കനേറനാടിന്റെ ആസ്ഥാനവും അഹ്‌ലുസുന്നയുടെ ഉരുക്ക് കോട്ടയായ നിലമ്പൂരില്‍ വൈകുന്നേരം ഏഴ് മണിക്കെത്തിച്ചേരും. ജില്ലയിലെ സ്വീകരണ സമാപന കേന്ദ്രമായ നിലമ്പൂരിലെത്തുന്ന മാര്‍ച്ചിന് താഴെ ചന്തക്കുന്നില്‍ പ്രത്യേകം തിരഞ്ഞെടുത്ത 100 അംഗ സ്വഫ്‌വ ടീം സ്വീകരിച്ചാനയിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നൊഴുകിയെത്തുന്ന വാഹനവ്യൂഹം ഹൈവേ മാര്‍ച്ചിന് അകമ്പടി സേവിക്കും.
സമാപനകേന്ദ്രമായ നിലമ്പൂര്‍ ചന്തക്കുന്നില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ വൈകുന്നേരം 5.30ന് എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് പൊന്മള അബ്ദുല്‍ഖാദിര്‍ മുസ്‌ലിയാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമസ്ത താലൂക്ക് പ്രസിഡന്റ് വി എസ് ഫൈസി അധ്യക്ഷത വഹിക്കും. കെ പി മിഖ്ദാദ് ബാഖവി പ്രാര്‍ഥന നടത്തും. റഹ്മത്തുല്ല സഖാഫി എളമരം പ്രമേയ പ്രഭാഷണം നടത്തും. ജാഥാ നായകന്‍ പോരോട് അബ്ദുറഹ്മാന്‍ സഖാഫി മുഖ്യപ്രഭാഷണം നടത്തും. കൂറ്റമ്പാറ അബ്ദുര്‍റഹ്മാന്‍ ദാരിമി, വണ്ടൂര്‍ അബ്ദുര്‍റഹ്മാന്‍ ഫൈസി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍, പി കെ എം സഖാഫി ഇരിങ്ങല്ലൂര്‍, ഊരകം അബ്ദുര്‍റഹ്മാന്‍ സഖാഫി, ദുല്‍ഫുഖാറലി സഖാഫി, എം അബ്ദുര്‍റഹ്മാന്‍, സയ്യിദ് കെ പി എച്ച് തങ്ങള്‍, അബ്ദുഹാജി വേങ്ങര പ്രസംഗിക്കും.
എം എസ് എഫ് സംസ്ഥാന പ്രസിഡന്റ് ടി പി അശ്‌റഫലി, കെ പി സി സി സെക്രട്ടറി വി എ കരീം, സി പി എം ജില്ലാ സെക്രട്ടറി വി പി വാസുദേവന്‍, സി പി ഐ ജില്ലാ സെക്രട്ടറി പി പി സുനീര്‍, ബി ജെ പി സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം വാസുദേവന്‍ മാസ്റ്റര്‍, സി പി എം ഏരിയ സെക്രട്ടറി ഇ പത്മാക്ഷന്‍, നഗരസഭാ കൗണ്‍സിലര്‍മാരായ ദേവശ്ശേരി മുജീബ്, പി എം ബശീര്‍ പ്രസംഗിക്കും.
ഐ സി എഫ് ജില്ലാ കമ്മിറ്റിയുടെ ഭവന, പെന്‍ഷന്‍ സഹായ സ്‌കോളര്‍ഷിപ്പ് വിതരണവും എസ് വൈ എസ് സാന്ത്വനത്തിന്റെ കീഴിലുള്ള മെഡിക്കല്‍ കാര്‍ഡ് വിതരണവും ചടങ്ങില്‍ നടക്കും.
സ്വാഗതസംഘ, അരീക്കോട്, എടക്കര, വണ്ടൂര്‍, നിലമ്പൂര്‍ സോണ്‍ ഭാരവാഹികളുടേയും നേതൃത്വത്തില്‍ നിലമ്പൂരും പരിസരവും സുന്നി പ്രസ്ഥാനത്തിന്റെ അമരക്കാരെ സ്വീകരിക്കാനുള്ള വിപുലമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് നടത്തിയിരിക്കുന്നത്.
സ്വഫ്‌വ
ചീഫുമാരുടെ
യോഗം നാളെ
മലപ്പുറം: ജില്ലയിലെ മുഴുവന്‍ സ്വഫ്‌വ ചീഫുമാരുടേയും സുപ്രധാന യോഗം നാളെ ഉച്ചതിരിഞ്ഞ് മൂന്ന് മണിക്ക് എടരിക്കോട് താജുല്‍ ഉലമ നഗരിക്ക് സമീപം നടക്കുമെന്ന് ജില്ലാ സ്വഫ്‌വ ചീഫ് ഹസൈനാര്‍ സഖാഫി അറിയിച്ചു.

---- facebook comment plugin here -----

Latest