Connect with us

Kozhikode

ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് മോദിയുടെ നിലപാടിനുള്ള തിരിച്ചടി: വീരേന്ദ്രകുമാര്‍

Published

|

Last Updated

കോഴിക്കോട്: വിദ്വേഷ രാഷ്ട്രീയത്തില്‍ പാര്‍ട്ടിയും നേതൃത്വവും അതിപ്രസരം നടത്തിയപ്പോള്‍ മൗനം പാലിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിലപാടിനുള്ള തിരിച്ചടിയാണ് ഡല്‍ഹി നിയമസഭാ തിരഞ്ഞൈടുപ്പ് ഫലമെന്ന് ജനതാദള്‍ (യു) സംസ്ഥാന പ്രസിഡന്റ് എം പി വീരേന്ദ്രകുമാര്‍.
കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിലും നിയമസഭാ തിരഞ്ഞെടുപ്പുകളിലും ലഭിച്ച ഭൂരിപക്ഷം, ബി ജെ പി തങ്ങളുടെ ഹിന്ദുത്വ അജന്‍ഡ നടപ്പാക്കാനുള്ള ജനവിധിയായാണ് കണ്ടത്. ഘര്‍വാപസി, ശൗരദിവസ് തുടങ്ങിയ പരിപാടികള്‍ രാജ്യത്തെ ജനാധിപത്യ, മതേതരവിശ്വാസികളില്‍ ആശങ്ക വളര്‍ത്തി. ഉത്തരവാദപ്പെട്ട കേന്ദ്രമന്ത്രിമാരും പാര്‍ലിമെന്റ് അംഗങ്ങളും ഇതര സമുദായങ്ങളെ അധിക്ഷേപിക്കും വിധം പരസ്യമായി സംസാരിച്ചു. ഡല്‍ഹിയില്‍ ആകെയുള്ള ന്യുനപക്ഷ വിഭാഗങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള 12 മണ്ഡലങ്ങളില്‍ മുഴുവന്‍ സീറ്റുകളും ബി ജെ പി പരാജയപ്പെട്ടത് രാജ്യത്തെ ന്യുനപക്ഷ വിഭാഗങ്ങളുടെ ആശങ്ക തുറന്നുകാട്ടുന്നതാണെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു.