എസ് വൈ എസ് അറുപതാം വാര്‍ഷികം: ഹൈവേ മാര്‍ച്ചിന് വടകരയില്‍ ഉജ്ജ്വല സ്വീകരണം നല്‍കും

Posted on: February 11, 2015 6:52 am | Last updated: February 11, 2015 at 6:52 am

sys logoവടകര: സമര്‍പ്പിത യൗവനം, സാര്‍ഥക മുന്നേറ്റം എന്ന പ്രമേയത്തില്‍ ഈമാസം 26, 27, 28, മാര്‍ച്ച് 1 തീയതികളില്‍ മലപ്പുറം എടരിക്കോട് നടക്കുന്ന എസ് വൈഎസ് അറുപതാം വാര്‍ഷിക സമ്മേളന പ്രചാരണാര്‍ഥം പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി നയിക്കുന്ന ഹൈവേ മാര്‍ച്ചിന് 13ന് വൈകു. മൂന്ന് മണിക്ക് വടകരയില്‍ ഉജ്ജ്വല സ്വീകരണം നല്‍കും. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്ത് സംഘടിപ്പിക്കുന്ന സ്വീകരണ സമ്മേളനം മുന്‍മന്ത്രി സി കെ നാണു എം എല്‍ എ ഉദ്ഘാടനം ചെയ്യും. സമസ്ത മുശാവറ അംഗം വി പി എം വില്ല്യാപ്പള്ളി അധ്യക്ഷത വഹിക്കും. വടകര തഹസില്‍ദാര്‍ പ്രേംകുമാര്‍ വിശിഷ്ടാതിഥിയായിരിക്കും.
സ്വീകരണത്തിന്റെ മുന്നോടിയായി 500ഓളം സ്വഫ്‌വ അംഗങ്ങള്‍ അല്‍ ഇഹ്‌സാനില്‍ നിന്ന് പുറപ്പെട്ട് നഗരം ചുറ്റിയുള്ള മാര്‍ച്ച് നടത്തും. എസ് വൈ എസ് സംസ്ഥാന, ജില്ലാ നേതാക്കള്‍ പ്രസംഗിക്കും.