Connect with us

Kozhikode

ഷിബിന്‍ വധം: പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍

Published

|

Last Updated

നാദാപുരം: തൂണേരി കണ്ണങ്കൈയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി. തെയ്യമ്പാടി ഇസ്മാഈല്‍, തെയ്യമ്പാടി മുനീര്‍, കാളിയപറമ്പത്ത് താഴെകുനി അസ്‌ലം എന്നിവരെയാണ് ചോദ്യം ചെയ്യുന്നതിനായി അന്വേഷണോദ്യോഗസ്ഥനായ കുറ്റിയാടി സി ഐ. ദിനേഷ് കോറോത്ത് വാങ്ങിയത്. കോടതി റിമാന്‍ഡ് ചെയ്ത പ്രതികള്‍ കോഴിക്കോട് ജില്ല ജയിലിലായിരുന്നു. പ്രതികളെ ഏഴ് ദിവസത്തേക്ക് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടെങ്കിലും നാല് ദിവസത്തേക്കാണ് വിട്ടുകിട്ടിയത്. ആയുധങ്ങള്‍ കണ്ടെടുക്കുന്നതിനും ഗൂഢാലോചനയോ മറ്റോ ഉണ്ടോ എന്നതും ചോദ്യം ചെയ്ത് വരികയാണ്.
പ്രതികള്‍ കസ്റ്റഡിയിലുള്ളതിനാല്‍ നാദാപുരം പോലീസ് സ്റ്റേഷന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.ഐ ആര്‍ ബി ബറ്റാലിയനാണ് സുരക്ഷാ ചുമതല. പോലീസ് സ്റ്റേഷനിലും ലോക്കപ്പിന് പുറത്തും സായുധ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. പ്രതികളായ മൂന്ന് പേരെയും വേറെ വേറെ ചോദ്യം ചെയ്ത് വരികയാണെന്ന് സി ഐ പറഞ്ഞു. ആയുധങ്ങള്‍ കണ്ടെടുക്കുക എന്നതാണ് പ്രധാന ദൗത്യം.മഴു, വടിവാള്‍, ഇരുമ്പ് വടി എന്നിവ ഉപയോഗിച്ചാണ്‌യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.