Connect with us

National

അനില്‍ സര്‍ക്കാര്‍ നിര്യാതനായി

Published

|

Last Updated

അഗര്‍ത്തല: പ്രമുഖ കമ്യൂണിസ്റ്റ് നേതാവും ത്രിപുര സംസ്ഥാന ആസൂത്രണ കൗണ്‍സില്‍ ഉപാധ്യക്ഷനുമായ അനില്‍ സര്‍ക്കാര്‍ (76) നിര്യാതനായി. ന്യൂഡല്‍ഹിയില്‍ ആള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ തിങ്കളാഴ്ചയാണ് അദ്ദേഹം അന്ത്യശ്വാസം വലിച്ചതെന്ന് ഏക മകന്‍ അഭിജീത് സര്‍ക്കാര്‍ അറിയിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ കാരണം അവശനായിരുന്നു അദ്ദേഹം. മുന്‍ സംസ്ഥാന മന്ത്രിയും സിറ്റിംഗ് എം എല്‍ എയുമായ അനില്‍ സര്‍ക്കാര്‍ എട്ട് തവണ തുടര്‍ച്ചയായി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഡി വൈ എഫ് ഐയുടെ ആദ്യ സംസ്ഥാന സെക്രട്ടറിയുമായിരുന്നു.
സര്‍ക്കാറിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ അനുശോചനമറിയിച്ചു. കവിയും പ്രഭാഷകനും മികച്ച സംഘാടകനുമായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം കമ്മ്യൂണിസ്റ്റ,് തൊഴിലാളി, പുരോഗമന പ്രസ്ഥാനങ്ങള്‍ക്ക് കനത്ത തിരിച്ചടിയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. അനില്‍ സര്‍ക്കാറിനോടുള്ള ആദരസൂചകമായി ത്രിപുര സര്‍ക്കാര്‍ ഇന്നലെ അവധി പ്രഖ്യാപിച്ചിരുന്നു.

Latest