സമസ്ത: ഇംഗ്ലീഷ് മീഡിയം മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

Posted on: February 11, 2015 12:09 am | Last updated: February 11, 2015 at 12:09 am

notpennccകോഴിക്കോട്: സമസ്ത കേരള സുന്നി വിദ്യാഭ്യാസ ബോര്‍ഡ് 2015 ജനുവരിയില്‍ ഇംഗ്ലീഷ് മീഡിയം സ്‌കുളുകളില്‍ നടത്തിയ പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ മദ്‌റസാ പൊതുപരീക്ഷാ ഫലം പ്രഖ്യാപിച്ചു. മൊത്തം പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 97 ശതമാനം വിദ്യാര്‍ഥികള്‍ വിജയിച്ചു. പത്താം തരത്തില്‍ മലപ്പുറം ജില്ലയിലെ മേല്‍മുറി മഅ്ദിന്‍ പബ്ലിക് സ്‌കൂളിലെ ബിഷാറ ബഹ്ജ .കെ (റ/ീ ഇബ്‌റാഹിം ബാഖവി രജി. നമ്പര്‍: 11419) ഒന്നാം റാങ്കും, തൃശൂര്‍ ജില്ലയിലെ ഒരുമനയൂര്‍ ഐ ഡി സി മദ്‌റസയിലെ ശഹല ഉമ്മര്‍ (റ/ീ ഉമ്മര്‍, രജിസ്റ്റര്‍ നമ്പര്‍ 10344 ) രണ്ടാം റാങ്കും, കാസര്‍കോട് ജില്ലയിലെ ദേളി സഅദിയ്യ ഇംഗ്ലീഷ് മീഡിയം മദ്‌റസയിലെ ഷിറിന്‍ ശഹാന (റ/ീ അബ്ദുറഹ്മാന്‍ റജി. നമ്പര്‍: 13110) മൂന്നാം റാങ്കും നേടി.
പന്ത്രണ്ടാം തരത്തില്‍ മലപ്പുറം ജില്ലയിലെ അഞ്ചപ്പുര പരപ്പനങ്ങാടി തഅ്‌ലീമുല്‍ ഇസ്‌ലാം ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ശഹ്ബാന കെ പി (റ/ീ അബ്ദുല്‍ സലാം, രജി. നമ്പര്‍: 1369) ഒന്നാം റാങ്കും ജില്‍ശാബി ടി (ഉ/ീ കുഞ്ഞിമോന്‍, രജിസ്റ്റര്‍ നമ്പര്‍ 1346 ) രണ്ടാം റാങ്കും, ശഹലത്ത് എം പി (റ/ീഉസ്മാന്‍ റജി. നമ്പര്‍: 1362) മൂന്നാം റാങ്കും നേടി.
പരീക്ഷാ ഫലം സുന്നി വിദ്യാഭ്യാസ ബോര്‍ഡ് വെബ്‌സൈറ്റിലും (വിലാസം: ംംം.മൊ മേെവമ.ശി) 0495-2772840 എന്ന നമ്പറിലും ലഭ്യമാണ്.
റാങ്ക് ജേതാക്കളെ സുന്നി വിദ്യാഭ്യാസ ബോര്‍ഡ് നേതാക്കളായ എം എ അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍, പരീക്ഷാ ബോര്‍ഡ് ചെയര്‍മാന്‍ പി കെ അബൂബക്കര്‍ മുസ്‌ലിയാര്‍ എന്നിവര്‍ അഭിനന്ദിച്ചു.