Connect with us

International

അഫ്ഗാനില്‍ പോലീസ് സ്റ്റേഷന് നേരെ ചാവേര്‍ ആക്രമണം

Published

|

Last Updated

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ പോലീസ് സ്റ്റേഷന് നേരെ നടന്ന ചാവേര്‍ ആക്രമണത്തില്‍ ഒരു ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ കുന്ദുസ് പ്രവിശ്യയിലെ പോലീസ് സ്റ്റേഷന് നേരെയാണ് ആക്രമണം നടന്നതെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. ചാവേര്‍ ആക്രമണത്തിന് ശേഷം മറ്റു മൂന്ന് തോക്കുധാരികള്‍ പോലീസ് സ്റ്റേഷന് നേരെ ആക്രമണം നടത്തുകയും ചെയ്തു. ഇവര്‍ മൂന്ന് പേരും കൊല്ലപ്പെട്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തെ അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് അശ്‌റഫ് ഗനി ശക്തമായ ഭാഷയില്‍ അപലപിച്ചു. സംഭവത്തിന്റെ ഉത്തരവാദിത്വം താലിബാന്‍ ഏറ്റെടുത്തു. ട്വിറ്റര്‍ വഴിയാണ് ആക്രമണത്തിന്റെ ഉത്തരവാദിത്വം അവര്‍ ഏറ്റെടുത്തത്. ജലാലാബാദില്‍ സ്‌കൂളിന് സമീപമായി മറ്റൊരു സ്‌ഫോടനവും നടന്നതായി റിപ്പോര്‍ട്ടുണ്ട്. ഇതിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. അമേരിക്കയുടെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യസേന ഔദ്യോഗികമായി അഫ്ഗാനിസ്ഥാനിലെ അധിനിവേശം അവസാനിപ്പിച്ചതിന് ശേഷം താലിബാന്‍ ശക്തമായ ആക്രമണങ്ങളാണ് അഫ്ഗാനിസ്ഥാനില്‍ നടത്തുന്നത്.

Latest