Connect with us

Kozhikode

ടി വി ബാലന്‍ സി പി ഐ ജില്ലാ സെക്രട്ടറി

Published

|

Last Updated

മുക്കം: സി പി ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയായി ടി വി ബാലനെ തിരഞ്ഞെടുത്തു. 1950ല്‍ ചെറുവണ്ണൂര്‍ പഞ്ചായത്തിലെ മുയിപ്പോത്ത് കര്‍ഷകത്തൊഴിലാളികളായ തെക്കേട്ടില്‍താഴ പാറന്‍-പൊലിയായി ദമ്പതികളുടെ മകനായി ജനിച്ച ബാലന്‍ മേപ്പയ്യൂര്‍ ഗവ: ഹൈസ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെ എ ഐ എസ് എഫ് പ്രവര്‍ത്തകനായി. ഫാറൂഖ് കോളജില്‍ പഠിക്കുമ്പോള്‍ എ ഐ എസ് എഫ് ജില്ലാ സെക്രട്ടറിയും 1968ല്‍ സി പി.ഐ. അംഗവുമായി. എ ഐ വൈ എഫിന്റെ ജില്ലാ സെക്രട്ടറിയായും പ്രസിഡന്റായും പ്രവര്‍ത്തിച്ചു. ടെലികോം ജീവനക്കാരനായിരുന്ന ബാലന്‍ എന്‍ എഫ് ടി ഇ സംസ്ഥാന ഓര്‍ഗനൈസിംഗ് സെക്രട്ടറിയായിരുന്നു. യുവകലാസാഹിതി ജനറല്‍ സെക്രട്ടറി ,ഐ പി ടി എ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് എന്നീ സ്ഥാനങ്ങള്‍ വഹിച്ചു. കെ പി എ സിയുടെയും പ്രഭാത് ബുക്ക് ഹൗസിന്റെയും ഡയറക്ടറും കോഴിക്കോട് ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായിരുന്നു. ആറ് വര്‍ഷം സി പി ഐ കോഴിക്കോട് ജില്ലാ അസി. സെക്രട്ടറിയായും മൂന്ന് വര്‍ഷം ജില്ലാ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2012 മുതല്‍ സി പി ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗമാണ്. ഭാര്യ എം. മാളു (റിട്ട: ബേങ്ക് ജീവനക്കാരി)

Latest