സൈനിക ആസ്ഥാനത്തിന് നേരെ റോക്കറ്റാക്രമണമെന്ന് ഉക്രൈന്‍

Posted on: February 10, 2015 10:46 pm | Last updated: February 10, 2015 at 10:46 pm

ukraine president petro poroshenkoകീവ്: ഉക്രൈനിലെ സൈനിക ആസ്ഥാന കേന്ദ്രത്തിന് നേരെ റോക്കറ്റാക്രമണം. സൈനിക കേന്ദ്രത്തിന് പുറമെ സമീപ പ്രദേശങ്ങളിലും റോക്കറ്റാക്രമണം നടന്നതായും നിരവധി സൈനികര്‍ക്കും സാധാരണക്കാര്‍ക്കും പരിക്കേറ്റതായും പ്രസിഡന്റ് പെട്രോ പൊറോഷെന്‍കോ പറഞ്ഞു. ക്രാമാടോര്‍സ്‌കില്‍ റോക്കറ്റാക്രമണം നടന്ന ശേഷം ഒരു സ്ത്രീയുടെ മൃതദേഹം അവിടെ കിടക്കുന്നതായി റോയിട്ടേഴ്‌സ് ഫോട്ടോഗ്രാഫര്‍ ചൂണ്ടിക്കാട്ടി. ഭീകരവിരുദ്ധ ഓപ്പറേഷന്‍ നടത്തുന്ന പ്രധാന ആസ്ഥാനത്തിന് നേരെ ടോര്‍ണാഡോ റോക്കറ്റാണ് ആക്രമണം നടത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതിന് ശേഷം സമീപ പ്രദേശത്തും റോക്കറ്റ് പതിച്ചു. നിരവധി സൈനികര്‍ക്കും സാധാരണക്കാര്‍ക്കും റോക്കറ്റാക്രമണത്തെ തുടര്‍ന്ന് പരുക്കേറ്റിട്ടുണ്ട്. റഷ്യന്‍ വിമതരുടെ നിയന്ത്രണത്തിലുള്ള ഹോര്‍ലിവ്കയില്‍ നിന്നാണ് റോക്കറ്റ് വന്നതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ക്രാമാടോര്‍സ്‌കിന് നേരെ നടന്ന ആക്രമണത്തില്‍ ഒരു സാധാരണക്കാരന്‍ കൊല്ലപ്പെട്ടതായും ആറ് പേര്‍ക്ക് പരുക്കേറ്റതായും പ്രാദേശിക പോലീസ് പറയുന്നു.