ബസ് തട്ടി ബൈക്ക് യാത്രക്കാരന്‍ മരിച്ചു; ബസ് കത്തിച്ചു

Posted on: February 10, 2015 6:31 pm | Last updated: February 11, 2015 at 9:31 am

accidenകൊച്ചി: വടുതലയില്‍ സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ഇതില്‍ രോഷാകുലരായ ചിലര്‍ ബസ് അഗ്നിക്കിരയാക്കി. സൈജി എന്നയാളാണ് മരിച്ചത്. പരിക്കേറ്റ മറ്റൊരാളെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപകടത്തെ തുടര്‍ന്ന് സ്ഥലത്ത് ഓടിക്കൂടിയ ചിലര്‍ ബസ് കത്തിക്കുകയായിരുന്നു. ബസിലെ തീ പൂര്‍ണമായും അണച്ചു. ബസിനടുത്തുണ്ടായിരുന്ന കടയും ബൈക്കും കത്തിനശിച്ചു.