Connect with us

National

എഎപി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയായി എഎപി നേതാവ് അരവിന്ദ് കെജ്‌രിവാള്‍ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീലാ മൈതാനിയിലായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. രണ്ടര വര്‍ഷത്തെ പാര്‍ട്ടി ചരിത്രത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് ആം ആദ്മി പാര്‍ട്ടി അധികാരത്തിലെത്തുന്നത്.
2013ല്‍ ആദ്യമായി തിരഞ്ഞെടുപ്പില്‍ മത്സരിച്ച ആം ആദ്മിക്ക് പാര്‍ട്ടിക്ക് 28 സീറ്റാണ് ലഭിച്ചത്. 70 അംഗ നിയമസഭയില്‍ 8 സീറ്റ് നേടിയ കോണ്‍ഗ്രസിന്റെ പിന്തുണയോടെയാണ് എഎപി സര്‍ക്കാര്‍ രൂപീകരിച്ചത്. എന്നാല്‍ 49 ദിവസങ്ങള്‍ക്ക് ശേഷം ജനലോക്പാല്‍ ബില്‍ പാസാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് രാജിവയ്ക്കുകയായിരുന്നു. എങ്കിലും ചെറിയ കാലയളിനുള്ളില്‍ ഡല്‍ഹിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിച്ചിരുന്നു. ഇത് വീണ്ടും അധികാരത്തിലെത്തുന്നതിന് എഎപിക്ക് സഹായകരമായി. കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയങ്ങളും എഎപിക്ക് തുണയായി.