മോദി കെജ്‌രിവാളിനെ വിളിച്ച് അഭിനന്ദിച്ചു

Posted on: February 10, 2015 11:44 am | Last updated: February 11, 2015 at 9:32 am
SHARE

modi nad kejriwalന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാളിനെ ഫോണില്‍ വിളിച്ച് അഭിനന്ദിച്ചു. ചായ സല്‍ക്കാരത്തിനും മോദി കെജ്‌രിവാളിനെ ക്ഷണിച്ചു. ഡല്‍ഹി നിയമ സഭാ തെരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനെ അഭിനന്ദിക്കുന്നതായും ഡല്‍ഹിയുടെ വികസനം ഉറപ്പാക്കാന്‍ അദ്ദേഹത്തിന് കഴിയട്ടേയെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.