Connect with us

National

ഡല്‍ഹി: 'തോല്‍വി'യുടെ ഉത്തരവാദിത്വം ഏറ്റ് അജയ്മാക്കന്‍

Published

|

Last Updated

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഫലം പുറത്ത് വരുന്നതിന് ഒരു ദിവസം മുമ്പേ “തോല്‍വി”യുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് കോണ്‍ഗ്രസ്സ് നേതാവ് അജയ് മാക്കന്‍. പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടാല്‍ മുഴുവന്‍ ഉത്തരവാദിത്വവും തനിക്കാണ് ഇതിന്റെ പേരില്‍ പാര്‍ട്ടി വൈസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധിയെ പഴിചാരേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയില്‍ കോണ്‍ഗ്രസ്സിന്റെ പരാജയം സമ്മതിക്കുന്ന തരത്തിലായിരുന്നു അജയ് മാക്കന്റെ പ്രതികരണം.
2013ലെ തിരഞ്ഞെടുപ്പില്‍ എ എ പിക്ക് ശരിയായ ജനവിധി തന്നെയാണ് ലഭിച്ചത്. അവര്‍ ഒറ്റക്ക് ഭരിക്കണമെന്ന് തന്നെയായിരുന്നു ജനവിധി. ടോര്‍ച്ച് പോലുള്ള ചിഹ്നങ്ങളില്‍ വോട്ട് വീണു. ഇത് യഥാര്‍ഥത്തില്‍ എ എ പിക്ക് കിട്ടേണ്ട വോട്ടായിരുന്നു. ഇത്തവണത്തെ എക്‌സിറ്റ് പോളുകള്‍ ശരിയാണെങ്കില്‍ ആം ആദ്മി തന്നെ ഡല്‍ഹി ഭരിക്കുമെന്നാണ് വിചാരിക്കുന്നത്. ജനാധിപത്യ വിധി അതാണെങ്കില്‍ അത് നടക്കട്ടെ. ജനങ്ങള്‍ ഏല്‍പ്പിക്കുന്ന ഏത് ഉത്തരവാദിത്വവും പാര്‍ട്ടി നിറവേറ്റുമെന്നും മാക്കന്‍ പറഞ്ഞു.

Latest