Connect with us

Gulf

എസ് വൈ എസ് വാര്‍ഷികം: ജിദ്ദ ഐ സി എഫ് 75 കുടുംബങ്ങളെ ദത്തെടുക്കുന്നു

Published

|

Last Updated

ജിദ്ദ: അറുപതാണ്ട് പൂര്‍ത്തിയാക്കുന്ന സമസ്ത കേരള സുന്നി യുവജന സംഘം സമ്മേളനത്തോടനുബന്ധിച്ച് ജിദ്ദ ഐ സി എഫ് എഴുപത്തഞ്ച് നിര്‍ധന കുടുംബങ്ങളെ ദത്തെടുത്ത് മാതൃകയാവുന്നു. അറുപത് കുടുംബങ്ങളെ ദത്തെടുക്കാനായിരുന്നതീരുമാനം. എന്നാല്‍ കൂടുതല്‍ സ്‌പോണ്‍സര്‍മാര്‍ സ്വയം മുന്നോട്ടു വന്നതോടെ ആ്വ്യഘട്ടം 75 ആക്കി ഉയര്‍ത്തുകയായിരുന്നു. സാമ്പത്തിക പ്രതിസന്ധിയില്‍ ജീവിതം വഴിമുട്ടിയ കുടുംബങ്ങള്‍ക്കാണ് സഹായമെത്തിക്കുന്നത്. കേരളത്തിലേയും നീലഗിരിയിലേയും ഉള്‍പ്രദേശങ്ങളിലും മലയോര മേഖലകളിലും വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട് പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തിലെ പാവപ്പെട്ട വിഭാഗങ്ങളിലേക്കാണ് ആദ്യഘട്ട സഹായം.
മലപ്പുറം എടരിക്കോട് നടക്കുന്ന സമ്മേളനത്തോടെ ധനസഹായ വിതരണം ആരംഭിക്കും. തിരുവനന്തപുരം എന്‍ ഇ ടിക്ക് സമീപം നിലവില്‍ വരുന്ന എസ്‌വൈ എസ് സാന്ത്വനം സെന്ററിനോട് അനുബന്ധിച്ചുകൊണ്ട് ആധുനിക സംവിധാനങ്ങളോട് കൂടിയ സൗജന്യ ആംബുലന്‍സ് സേവനവും ജിദ്ദ ഐ സി എഫ് നല്‍കും. ഇതിന്റെ താക്കോല്‍ദാനവും സമ്മേളന വേദിയില്‍ നടക്കും.
അതോടൊപ്പം ഭീകരവാദവും തീവ്രവാദവും വെല്ലുവിളിയായി മാറുകയും അധാര്‍മ്മികതയും അരാജകത്വവും വര്‍ധിച്ചു വരികയും ചെയ്യുന്ന സാഹചര്യത്തില്‍ സമൂഹനന്മക്കും മതനിരപേക്ഷതക്കും വേണ്ടി സമര്‍പ്പണം ചെയ്യുന്ന യുവാക്കളെ വാര്‍ത്തെടുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഐ സി എഫ് നേതൃത്വം നല്‍കി വരുന്നു. യുവതലമുറയെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി ചൂഷണം ചെയ്യാനുള്ള ശ്രമങ്ങള്‍ക്കെതിരെ ധാര്‍മ്മിക സമരം ചെയ്യുന്ന എസ്.വൈ.എസിന്റെ അറുപതാം വാര്‍ഷിക സമ്മേളന പ്രചരണ പ്രവര്‍ത്തനങ്ങള്‍ പ്രവാസലോകത്ത് സജീവമായി നടന്നു വരുന്നുണ്ട്. സെമിനാറുകള്‍, പ്രഭാഷണങ്ങള്‍, പ്രവര്‍ത്തക ക്യാമ്പുകള്‍, ഡ്രൈവേഴ്‌സ് മീറ്റ്, കലാപരിപാടികള്‍, പ്രവാസികള്‍ക്കായി സാന്ത്വനം, ഫാമിലി സ്‌കൂള്‍, ടാബ്ള്‍ ട്വാക്ക്, തുടങ്ങി വിവിധയിനം പരിപാടികള്‍ ഇതിനകം നടന്നു കഴിഞ്ഞുവെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
27 രക്ത ദാന ദിനം 20 ഐക്യദാര്‍ഢ്യ സമ്മേളനം, തലമുറ സംഗമം, വിദ്യാര്‍ത്ഥി സമ്മേളനം, സ്റ്റുഡന്റ്‌സ് അസ്സംബ്ലി കൂടാതെ “ഇന്ത്യന്‍ സംസ്‌കാരത്തിന്റെ, ചരിത്രവും വര്‍ത്തമാനവും എന്ന വിഷയത്തില്‍ ചരിത്ര പണ്ഡിതരെ ഉള്‍പ്പെടുത്തി 20 ന് ചര്‍ച്ചാവേദിയും വരും ദിനങ്ങളില്‍ നടക്കും. സയ്യിദ് ഹബീബ് അല്‍ബുഖാരി, അബ്ദുറഹ്മാന്‍ മളാഹിരി, അബ്ദുറഹീം വണ്ടൂര്‍, ക്ലാരി മുസ്ഥഫാ സഅദി, ശാഫി മുസ്‌ലിയാര്‍, മുജീബ് ഏ. ആര്‍ നഗര്‍, ബശീര്‍ എറണാകുളം, അബ്ദുല്‍ മജീദ് സഖാഫി എന്നിവര്‍ പങ്കെടുത്തു.

Latest