Connect with us

Ongoing News

അമ്പെയ്ത്ത്: ദീപിക കുമാരിയെ അട്ടിമറിച്ച് ലക്ഷ്മി റാണിക്ക് സ്വര്‍ണം

Published

|

Last Updated

കൊച്ചി: അമ്പെയ്ത്തില്‍ വനിതകളുടെ റീകര്‍വ് വ്യക്തിഗത ഇനത്തില്‍ ഝാര്‍ഖണ്ഡിന്റെ ലോക രണ്ടാം നമ്പര്‍ താരം ദീപിക കുമാരിയെ സെമി ഫൈനലില്‍ അട്ടിമറിച്ച നാട്ടുകാരികൂടിയായ ലക്ഷ്മി റാണി മാജി സ്വര്‍ണം നേടി. ദീപികയെ അട്ടിമറിച്ച ആത്മവിശ്വാസത്തില്‍ ഫൈനലിനിറങ്ങിയ ലക്ഷ്മി അസാമിന്റെ സദ്ബീര്‍ കൗറിനെയും കീഴടക്കിയാണ് സ്വര്‍ണത്തില്‍ മുത്തമിട്ടത്.
യു പിയുടെ സീമ വര്‍മക്കാണ് വെങ്കലം. അതേസമയം മിക്‌സഡ്, വനിതാ ടീമിനങ്ങളില്‍ ദീപിക ഉള്‍പ്പെട്ട ഝാര്‍ഖണ്ഡ് ടീം മണിപ്പൂരിനെ കീഴടക്കി സ്വര്‍ണം നേടി. പുരുഷന്‍മാരുടെ റീകര്‍വ് വ്യക്തിഗത ഇനത്തില്‍ സര്‍വീസസിന്റെ തരുണ്‍ദീപ് റായ്ക്കാണ് സ്വര്‍ണം. സര്‍വീസസിന്റെ ഗുരുചരണ്‍ ബെസ്ര വെള്ളിയും ഡല്‍ഹിയുടെ ധീരജ് വെങ്കലവും നേടി.

---- facebook comment plugin here -----

Latest